സി​ഗ്​​ന​ൽ ത​ക​രാ​ർ; ​െട്ര​യി​നു​ക​ൾ​ വൈ​കിയത്​ ദുരിതമായി

തുറവൂർ: െട്രയിൻ ഗതാഗതം തടസ്സപ്പെട്ടതുമൂലം തുറവൂർ സ്റ്റേഷനിലെത്തിയ യാത്രക്കാർ ദുരിതത്തിലായി. എറണാകുളം സൗത് റെയിൽവേ സ്റ്റേഷനിലുണ്ടായ സിഗ്നൽ തകരാർ മൂലമാണ് തുറവൂരിൽ നിന്നുള്ള യാത്രക്കാർ മണിക്കൂറുകൾ വലഞ്ഞത്. തിങ്കളാഴ്ച രാവിലെ 10നാണ് െട്രയിൻ ഗതാഗതം തടസ്സപ്പെട്ടത്. എറണാകുളത്തേക്ക് പോകേണ്ട ജനശതാബ്ദി ഒരുമണിക്കൂറോളം പിടിച്ചിട്ടു. ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റും എറണാകുളത്തുനിന്ന് ആലപ്പുഴക്ക് പോകേണ്ട പാസഞ്ചർ െട്രയിനും മണിക്കൂറുകൾ വൈകി. ഇവയിൽ യാത്ര ചെയ്യാനെത്തിയവർ ഏറെ നേരം കാത്തിരുന്ന് മുഷിഞ്ഞ് തിരിച്ചുപോയി. ചിലർ പ്രതിഷേധിച്ചാണ് മടങ്ങിയത്. എഴുപുന്ന, കരുമാഞ്ചേരി, വല്ലേത്തോട്, പള്ളിത്തോട്, മനക്കോടം, വളമംഗലം, കുത്തിയതോട്, കോടംതുരുത്ത്, ചമ്മനാട്, എരമല്ലൂർ, കാക്കത്തുരുത്ത് എന്നിവിടങ്ങളിലുള്ളവർ തുറവൂർ സ്റ്റേഷനിലെത്തിയാണ് യാത്ര ചെയ്യുന്നത്. ഇവരിൽ ഭൂരിപക്ഷവും ബസിലാണ് സ്റ്റേഷനിൽ എത്തുന്നത്. ഉച്ചക്ക് 12 മണിയോടെയാണ് ട്രെയിൻ ഗതാഗതം സാധാരണനിലയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.