പാ​ല​ത്തി​ക്കാ​ട് ക്ഷേ​ത്രം ​കവലയി​ലെ ക​ട​ത്ത്​ ക​രാ​റു​കാ​ര​നെ​തി​രെ പ​രാ​തി

കുട്ടനാട്: നെടുമുടി പഞ്ചായത്തിലെ പാലത്തിക്കാട് ക്ഷേത്രം കവലയിലെ കടത്ത് കരാറുകാരനെതിരെ വ്യാപക പരാതി. പാലത്തിക്കാട് ക്ഷേത്രത്തിന് സമീപത്തുനിന്ന് എൺപത് ജെട്ടിക്ക് സമീപത്തെ കടവിലേക്ക് പഞ്ചായത്ത് നിശ്ചയിച്ചപ്രകാരം യാത്രക്കാരെ കയറ്റിയിറക്കാൻ തയാറാകുന്നില്ല. അമിത കടത്തുകൂലി വാങ്ങുന്നതായും പരാതിയുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കടവിൽ വള്ളം അടുപ്പിക്കാതെ സ്വകാര്യകടത്തിൽ നിർത്തുന്നതായും പരാതിയുണ്ട്. സ്ത്രീകൾ അലക്കുകയും കുളിക്കുകയും ചെയ്യുന്ന കടവിൽ കടത്തുവള്ളം അടുപ്പിക്കുന്നതിനെതിരെ പഞ്ചായത്ത് പരാതി നൽകിയിട്ടും നടപടിയിെല്ലന്നും പറയുന്നു. ആളുകൾ കാത്തുനിൽക്കുേമ്പാൾ കടത്തുവള്ളം സ്വകാര്യ ആവശ്യങ്ങൾക്കായി കരാറുകാരൻ ഉപയോഗിക്കുന്നതും പൊതുജനങ്ങളെ വലക്കുന്നു. കരാർ അടിസ്ഥാനത്തിൽ ലേലം ചെയ്തുനൽകുന്ന കടത്തുവള്ളം കൃത്യമായി സർവിസ് നടത്തുന്നുണ്ടോയെന്ന പരിശോധനക്ക് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. സുരക്ഷിതമല്ലാത്ത വള്ളം ഉപയോഗിക്കുന്നതും കടത്തുകടവ് കരാറുകാരെൻറ സൗകര്യപ്രകാരം ദിനംപ്രതി മാറ്റുന്നതും നൂറുകണക്കിന് ആളുകളെയാണ് ദുരിതത്തിലാക്കുന്നത്. പ്രശ്നപരിഹാരത്തിനായി ഇടപെട്ടില്ലെങ്കിൽ സമാന്തര കടത്ത് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.