പ്രതിഷേധം ശക്തമാക്കി വിദ്യാർഥി സംഘടനകൾ

കായംകുളം: രണ്ടാംവർഷ വിദ്യാർഥി ആർഷിെൻറ ആത്മഹത്യശ്രമത്തെത്തുടർന്ന് വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജ് ഡി.വൈ.എഫ്.െഎ-എസ്.എഫ്.െഎ പ്രവർത്തകർ അടിച്ചുതകർത്തു. ഞായറാഴ്ച ഉച്ചയോടെ കോളജിലേക്ക് മാർച്ച് ചെയ്ത പ്രതിഷേധക്കാർ പൊലീസ് വലയം ഭേദിച്ച് കോളജിനുള്ളിൽ കടന്നാണ് ആക്രമണം നടത്തിയത്. പ്രധാന കെട്ടിടത്തിെൻറ ചില്ലുകൾ എറിഞ്ഞുതകർത്തു. കോളജ് ബസിെൻറ ചില്ലുകളും ഏറിൽ തകർന്നു. നേതാക്കളും പൊലീസും ഏറെ പണിപ്പെട്ടാണ് പ്രകോപതിരായ പ്രതിഷേധക്കാരെ അക്രമത്തിൽനിന്ന് പിന്തിരിപ്പിച്ചത്. കോളജിന് മുന്നിൽ ചേർന്ന യോഗം ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി മനു സി. പുളിക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് നികേഷ് തമ്പി അധ്യക്ഷത വഹിച്ചു. എസ്.എഫ്.െഎ ജില്ല പ്രസിഡൻറ് എം.എസ്. അരുൺകുമാർ, ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് അഡ്വ. അനസ് അലി, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ സി. ബാബു, രമ്യ രമണൻ, അനീഷ് കെ. ബാബു എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ കോളജിലേക്ക് വിദ്യാർഥി മാർച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. അക്രമം നടത്തിയതിെൻറ പേരിൽ ഇരുനൂറ്റി അമ്പതോളം ഡി.വൈ.എഫ്.െഎ-എസ്.എഫ്.െഎ പ്രവർത്തകർക്കെതിരെ കേസുണ്ട്. കോളജ് മാനേജറും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുഭാഷ് വാസുവിെൻറ വീട്ടിലേക്ക് കെ.എസ്.യു നടത്തിയ മാർച്ച് കെ.പി റോഡിൽ പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എസ്. ദീപു ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് നിധിൻ എ. പുതിയിടം, അവിനാശ് ഗംഗൻ, രാകേഷ് പുത്തൻവീടൻ, നൗഫൽ ചെമ്പകപ്പള്ളി, സൽമാൻ പൊന്നേറ്റിൽ, സുഹൈർ, എം.ആർ. മനോജ്കുമാർ, ശ്യാംലാൽ എന്നിവർ സംസാരിച്ചു. എ.െഎ.എസ്.എഫ് നടത്തിയ മാർച്ച് എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് അഡ്വ. സി.എ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. അനു ശിവൻ, എസ്. ശോഭ, നാദിർഷ ചെട്ടിയത്ത്, ആദർശ്, ബിലാൽ എന്നിവർ സംസാരിച്ചു. എം.എസ്.എഫ് നടത്തിയ മാർച്ച് ലീഗ് മണ്ഡലം പ്രസിഡൻറ് ജെ. മുഹമ്മദ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ബിജു കാവുങ്കൽ, ഷാജഹാൻ, അൻസാരി, ബാദുഷ, അംജിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.