ത​ക​ഴി സാ​ഹി​ത്യോ​ത്സ​വം ഇ​ന്നു​മു​ത​ൽ

അമ്പലപ്പുഴ: വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ചരമവാർഷികത്തിെൻറയും ജന്മദിനത്തിെൻറയും ഭാഗമായുള്ള സാഹിത്യോത്സവം തിങ്കളാഴ്ച തുടങ്ങി 17ന് അവസാനിക്കും. പുതുതായി സ്ഥാനമേറ്റ തകഴി സ്മാരക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ 10ന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെ സാഹിത്യോത്സവം ആരംഭിക്കും. തുടർന്ന് തകഴിയുടെ കഥകൾ വായിച്ച് ആലപ്പുഴ എസ്.ഡി കോളജ് മലയാളം വിദ്യാർഥികളുടെ സാഹിത്യ കൂട്ടായ്മയായ വായനക്കൂട്ടത്തിെൻറ നേതൃത്വത്തിൽ ചർച്ച നടക്കും. ഉച്ചക്ക് രണ്ടിന് സാഹിത്യോത്സവം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി അധ്യക്ഷത വഹിക്കും. യു. പ്രതിഭാഹരി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം ഏഴിന് കെ.പി.എ.സിയുടെ നാടകം. 11ന് തകഴിയും മലയാള സിനിമയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേളയുടെ ഭാഗമായി വൈകുന്നേരം ഏഴിന് ഒഴിവുദിവസത്തെ കളി പ്രദർശിപ്പിക്കും. 12ന് വൈകുന്നേരം മൂന്നിന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർഥികൾക്കായി കഥാരചന മത്സരം. 5.30ന് പറവൂർ പബ്ലിക് ലൈബ്രറിയിൽ തകഴി സാഹിത്യത്തിലെ സ്ത്രീപക്ഷ കാഴ്ചപ്പാട് എന്ന സെമിനാറിൽ ബിച്ചു എക്സ്. മലയിൽ വിഷയാവതരണം നടത്തും. ആറിന് ശങ്കരമംഗലത്ത് വൈക്കം മുഹമ്മദ് ബഷീർ ഡോക്യുമെൻററി പ്രദർശനം. തുടർന്ന് ചെമ്മീൻ സിനിമ പ്രദർശനം. 13ന് വൈകുന്നേരം മൂന്നിന് ശങ്കരമംഗലത്ത് കുട്ടികൾക്കുള്ള കവിതരചന മത്സരം. അഞ്ചിന് തകഴി കുട്ടനാടിെൻറ ചരിത്രകാരൻ എന്ന സെമിനാർ കട്ടക്കുഴി ഭാരത് ഗ്രന്ഥശാലയിൽ നടക്കും. അഞ്ചിന് ശങ്കരമംഗലത്ത് വയലാർ ഡോക്യുമെൻററി പ്രദർശനം. തുടർന്ന് അരണി സിനിമ പ്രദർശിപ്പിക്കും. 14ന് വൈകുന്നേരം മൂന്നിന് ശങ്കരമംഗലത്ത് കുട്ടികൾക്കായി പെയിൻറിങ് മത്സരം. അഞ്ചിന് പുന്നപ്ര പബ്ലിക് ലൈബ്രറിയിൽ ചെമ്മീൻ കൃതിയും കാലവും എന്ന വിഷയത്തിൽ സെമിനാർ. ആറിന് ശങ്കരമംഗലത്ത് കാവാലം ഡോക്യുമെൻററി പ്രദർശനം. 6.30ന് കമ്മട്ടിപ്പാടം സിനിമ പ്രദർശിപ്പിക്കും. 15ന് വൈകുന്നേരം മൂന്നിന് കുട്ടികൾക്കായി ഉപന്യാസ മത്സരം. അഞ്ചിന് കാവ്യസംഗമം രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. 16ന് വൈകുന്നേരം മൂന്നിന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർഥികൾക്കായി തകഴി സാഹിത്യക്വിസ് സംഘടിപ്പിക്കും. 17ന് തകഴി ജന്മദിനത്തിെൻറ ഭാഗമായി വൈകുന്നേരം 3.30ന് തകഴി പഞ്ചായത്ത് ഓഫിസിൽനിന്ന് ഘോഷയാത്ര നടത്തും. തകഴി കൃതികളിലെ കഥാപാത്രങ്ങൾ ഘോഷയാത്രയിൽ അവതരിപ്പിക്കും. വൈകുന്നേരം 5.30ന് സമാപന സമ്മേളനം സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.