യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ്​ വേ​ട്ട​യാ​ടു​ന്ന​താ​യി ആ​ക്ഷേ​പം

ചെങ്ങന്നൂർ: യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് വ്യാപകമായി കള്ളക്കേസ് എടുക്കുന്നതായി പരാതി. നടപടിയിൽ മുന്നണി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. ജനങ്ങൾ പൂർണമായി സഹകരിച്ച ഹർത്താൽ തികച്ചും സമാധാനപരമായിരുന്നു. എന്നാൽ, നിസ്സാരസംഭവത്തിെൻറ പേരിൽ പൊലീസ് അകാരണമായി വധശ്രമംപോലുള്ള വകുപ്പുകൾ ചുമത്തി ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സ്‌റ്റേഷനിൽ പിടിച്ചുവെക്കുകയും ജയിലിൽ അടക്കുകയും ചെയ്തു. കണ്ടാലറിയാവുന്നവർ എന്ന പേരിൽ കേസെടുത്ത് നിരപരാധികളായ പ്രവർത്തകരുടെ വീടുകളിലെത്തി നിരന്തരം ഭീഷണിപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുകയാണ്. ഇത് നീതീകരിക്കാനാകില്ല. സി.പി.എം നേതാക്കളുടെ രഹസ്യനിർേദശത്തെത്തുടർന്ന് കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് എൽ.ഡി.എഫ് സർക്കാറിനും പൊലീസിനുമെതിരെ ഉയരുന്ന ജനരോഷം അടിച്ചമർത്താനാണ്. അത് വെറും വ്യാമോഹം മാത്രമാണെന്നും ചെയർമാൻ ഗിരീഷ് ഇലഞ്ഞിമേൽ, കൺവീനർ പി.വി. ജോൺ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.