വടുതല: ഹർത്താൽ പ്രകടനത്തിനിടെ വടുതലയിൽ കോൺഗ്രസ് പ്രവർത്തകനെ മർദിച്ച എസ്.ഡി.പി.ഐ പ്രവർത്തകർക്കായി പൊലീസ് അന്വേഷണം തുടരുന്നു. വധശ്രമത്തിന് കേസെടുത്തതായും പ്രതികൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച കോൺഗ്രസ് നടത്തിയ ഹർത്താലിൽ പ്രകടനത്തിനിടെയാണ് പാണാവള്ളി 70-ാം നമ്പർ ബൂത്ത് പ്രസിഡൻറ് തേവർപറമ്പിൽ റഫീഖിന് മർദനമേറ്റത്. റഫീഖ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെയാണ് കേെസടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.