പാണാവള്ളിയിലെ ബോട്ട് ജെട്ടി പുനര്‍നിര്‍മിക്കാന്‍ തീരുമാനം

വടുതല: ജലഗതാഗത വകുപ്പിന്‍െറ പാണാവള്ളി ബോട്ട് ജെട്ടി പുനര്‍നിര്‍മിക്കാന്‍ തീരുമാനം. ജെട്ടി തകര്‍ച്ചയിലാണെന്ന് കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെട്ടി സന്ദര്‍ശിക്കാന്‍ ഇറിഗേഷന്‍-ജലഗതാഗത വകുപ്പ് അധികൃതര്‍ സ്ഥലത്തത്തെി. പലകകൊണ്ട് നിര്‍മിച്ചതാണ് ജെട്ടി. ഇളകിയ പലകകളും തൂണുകളും മാറ്റി പുതിയവ സ്ഥാപിച്ച് ബലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പൂര്‍ണമായും തടിയില്‍ സ്ഥാപിച്ച ജെട്ടി രണ്ടുമാസം മുമ്പാണ് യാത്രക്കാര്‍ക്ക് തുറന്നുനല്‍കിയത്. ഒന്നര ലക്ഷത്തോളം രൂപ ചെലവില്‍ ഇറിഗേഷന്‍ വകുപ്പ് നേതൃത്വത്തിലാണ് ഇത് നിര്‍മിച്ചത്. തൂണുകളും പലകകളും ഇളകിയും വേര്‍പെട്ടുമാണ് ഇപ്പോഴുള്ളത്. കയറാനും ഇറങ്ങാനും യാത്രക്കാര്‍ കുറവുള്ള സമയത്ത് മാത്രമാണ് ഇവിടെ ബോട്ട് അടുപ്പിക്കുന്നത്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് പോരാണ് ദ്വീപിലേക്ക് വയാത്രചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.