മിച്ചല്‍ ജങ്ഷനില്‍ രണ്ട് ജീവന്‍ പൊലിഞ്ഞ അപകടം:രണ്ട് ബസ് ജീവനക്കാര്‍ അറസ്റ്റില്‍

മാവേലിക്കര: സ്വകാര്യബസിന്‍െറ മരണപ്പാച്ചിലില്‍ മിച്ചല്‍ ജങ്ഷനില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ജീവനക്കാരായ മാന്നാര്‍ കുട്ടംപേരൂര്‍ രഘുഭവനത്തില്‍ രാജേഷ് (20), കുരട്ടിശ്ശേരി വിഷവര്‍ശ്ശേരിക്കര പുത്തൂര്‍ വീട്ടില്‍ അബ്ദുല്‍ നൗഫല്‍ (26) എന്നിവരെയാണ് മാവേലിക്കര സി.ഐ പി. ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ തട്ടാരമ്പലം റോഡില്‍നിന്ന് സിഗ്നല്‍ ലംഘിച്ച് അമിതവേഗത്തില്‍ പ്രൈവറ്റ് സ്റ്റാന്‍ഡ് റോഡിലേക്ക് തിരിഞ്ഞ മട്ടക്കല്‍ എന്ന സ്വകാര്യബസ് ബൈക്കിന്‍െറ പിന്നില്‍ ഇടിക്കുകയായിരുന്നു. ബസിനടിയില്‍ പെട്ട് ബൈക് യാത്രക്കാരായ വെട്ടിയാര്‍പാലവിള തെക്കേതില്‍ വര്‍ഗീസ് (58), കിഴക്കുംമുറിയില്‍ സുബിന്‍ ഭവനത്തില്‍ കുഞ്ഞപ്പായി എന്ന ബേബി (66) എന്നിവരാണ് മരിച്ചത്. ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രധാന പ്രതിയായ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിതായി സി.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.