മാവേലിക്കര: ഡ്യൂട്ടിക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ചെട്ടികുളങ്ങര കണ്ണമംഗലം ഏലപ്പാടി തറയില്‍ മനു (35), രാഹുല്‍ ഭവനത്തില്‍ രാകേഷ് (23), കണ്ണമംഗലം തെക്ക് വിജയഭവനത്തില്‍ അമല്‍ (22) എന്നിവരാണ് മാവേലിക്കര പൊലീസിന്‍െറ പിടിയിലായത്. ചെട്ടികുളങ്ങര കണ്ണമംഗലം തുപ്പന്‍കുളങ്ങരയില്‍ കഴിഞ്ഞദിവസം വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ ഓഫിസില്‍നിന്ന് മാവേലിക്കര എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച പരാതി അടങ്ങിയ വാട്സ്ആപ്പ് സന്ദേശത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോകവെയാണ് സിവില്‍ എക്സൈസ് ഓഫിസര്‍ രാഗേഷ് ആര്‍. കൃഷ്ണന്‍ (25) ആക്രമിക്കപ്പെട്ടത്. കാറിലും ബൈക്കിലുമായി രാഗേഷിനെ പിന്‍തുടര്‍ന്നത്തെിയ അക്രമിസംഘം തുപ്പന്‍കുളങ്ങരയില്‍ വെച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് രാഗേഷ് പറയുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രാഗേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസം മുമ്പാണ് ചൂരല്ലൂര്‍ ഭാഗത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. അന്നത്തെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മാവേലിക്കര റേഞ്ച് ഓഫിസിലെ ഇന്‍സ്പെക്ടര്‍ ശിവപ്രസാദ് ഇന്നും ചികിത്സയിലാണ്. ഒരു സുരക്ഷാ സംവിധാനങ്ങളില്ലാതെ റെയ്ഡും മറ്റും നടത്തുന്നതാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.