കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കും –കൃഷിമന്ത്രി

അമ്പലപ്പുഴ: പുറക്കാട് കരിനില മേഖലയില്‍ ഉണ്ടായ നെല്‍കൃഷി നാശത്തെക്കുറിച്ച് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത് കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. അമ്ളരസം കൂടുതലുള്ള കരിനിലങ്ങളില്‍ ഇലപ്പുളി രോഗമാണ് കൃഷിനാശത്തിന് കാരണമായിട്ടുള്ളത്. കരിനില മേഖലയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴയുടെ കുറവാണ് രോഗം വ്യാപിക്കാന്‍ കാരണം. 600 ഹെക്ടറിലെ കൃഷി പൂര്‍ണമായും നശിച്ചതായി കൃഷിവകുപ്പ് കണ്ടത്തെിയിട്ടുണ്ട്. കുട്ടനാട്ടില്‍ വ്യാപകമായി ഉണ്ടായ മുഞ്ഞബാധ ഒട്ടേറെ സാമ്പത്തിക പ്രയാസങ്ങള്‍ കര്‍ഷകര്‍ക്ക് ഉണ്ടാക്കി. അതിനെക്കാള്‍ മോശം അവസ്ഥയാണ് കരിനിലങ്ങളില്‍ ഉള്ളത്. കരിനിലങ്ങളില്‍ നെല്ല് കൊയ്യാനോ നെല്ളെടുക്കാനോ കഴിയാത്ത സാഹചര്യമാണ്. സിവില്‍ സപൈ്ളസിന്‍െറ മേല്‍നോട്ടത്തില്‍ കൊയ്ത്ത് നടത്തി ലഭിക്കുന്ന നെല്ല് കാലിത്തീറ്റക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയുമായും ചര്‍ച്ച ചെയ്ത് എത്ര നഷ്ടപരിഹാരം നല്‍കണമെന്ന് തീരുമാനിക്കും. മുഞ്ഞബാധമൂലം കൃഷിനശിച്ച കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കും. നീറ്റുകക്ക ലഭ്യമല്ലാത്തതുമൂലമാണ് കരിനിലങ്ങളില്‍ ഇത്രമാത്രം കൃഷിനാശം ഉണ്ടായതെന്ന് കര്‍ഷകര്‍ പറഞ്ഞു. 1000 ഏക്കറോളം പാടശേഖരത്തെ കൃഷിയാണ് നശിച്ചത്. പുറക്കാട് പഞ്ചായത്തില്‍ മാത്രം 500 ഏക്കറോളം നാശമുണ്ടായെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം മതിയായി നല്‍കണമെന്ന് കരിനില കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്‍റ് പി. സുരേന്ദ്രന്‍, സെക്രട്ടറി ബിജു ആന്‍റണി, നൗഷാദ് എന്നിവര്‍ കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടു.സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ലത മേരി ജോര്‍ജ്, കമാല്‍ എം. മാക്കിയില്‍, പഞ്ചായത്ത് പ്രസിഡന്‍റ് റഹ്മത്ത് ബീവി, കൃഷി ഓഫിസര്‍ അജിത്ത്, പഞ്ചായത്തംഗങ്ങളായ ലിജി ദേവദാസ്, പ്രബലേന്ദ്രന്‍, സജി മാത്തേരി, കര്‍ഷക പ്രതിനിധികളായ പി. സുരേന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി, ബിജു ആന്‍റണി, നൗഷാദ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.