മാരാരിക്കുളം: നാടന്‍ വിത്തുകളുടെ സംരക്ഷണത്തിന് രണ്ടുവര്‍ഷത്തിനകം സര്‍ക്കാര്‍ വിത്ത് ബാങ്ക് ഉണ്ടാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. എസ്.എല്‍ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തില്‍ സംഘടിപ്പിച്ച ‘സുനന്ദിനി 2016’ നാടന്‍ പശുക്കളുടെ പ്രദര്‍ശനവും പ്രകൃതി കര്‍ഷകസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടന്‍ നെല്ലിനങ്ങളും കിഴങ്ങുവര്‍ഗങ്ങളും പച്ചക്കറിവിത്തുകളും സര്‍ക്കാര്‍ സംഭരിച്ച് ശാസ്ത്രീയമായി ജൈവകൃഷിരീതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 18 ഇനങ്ങളില്‍പെട്ട നാടന്‍ പശുക്കള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, മലനാട് ജിദ്ദ, വടകര കുള്ളന്‍, ചെറുവള്ളി, കപില, കര്‍ണാടകത്തില്‍നിന്നുള്ള കൃഷ്ണവാലി, തമിഴ്നാട്ടിലെ കങ്കായം, ഗുജറാത്തിലെ ഗിര്‍, പഞ്ചാബിലെ സഹിവാള്‍ തുടങ്ങിയ ഇനം പശുക്കള്‍ പ്രദര്‍ശനത്തെ ആകര്‍ഷകമാക്കി. പഞ്ചഗവ്യ ചികിത്സയും ജൈവഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. നബാര്‍ഡ് സി.ജി.എം വി.ആര്‍. രവീന്ദ്രനാഥ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഡി. പ്രിയേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് രവി പാലത്തുങ്കല്‍, ജനറല്‍ സെക്രട്ടറി രമ രവീന്ദ്രമേനോന്‍, നാടന്‍പശു സംരക്ഷണസമിതി കണ്‍വീനര്‍ പി.ജെ. ജോസഫ്, ജനറല്‍ കണ്‍വീനര്‍ പി.എസ്. മനു, പബ്ളിസിറ്റി കണ്‍വീനര്‍ ശ്രീലത മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.