ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍ അക്ഷര ലോകത്തേക്ക്

ആലപ്പുഴ: ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍ അക്ഷരലോകത്തേക്കത്തെി. വിജയദശമിദിനമായ ചൊവ്വാഴ്ച ആയിരക്കണക്കിന് കുരുന്നുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്ഷരമധുരം നുകര്‍ന്നത്. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും സാഹിത്യകാരന്മാരുടെ സ്മാരകങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ആഘോഷപൂര്‍വം നടന്നു. പൂജയെടുപ്പും എഴുത്തിനിരുത്തും പ്രത്യേക പരിപാടികളായിട്ടായിരുന്നു ക്ഷേത്രങ്ങളില്‍ നടത്തിയത്. അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകം, തകഴി സ്മാരകം, പല്ലന ആശാന്‍ സ്മാരകം എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ക്ക് വലിയ തിരക്കായിരുന്നു. കുഞ്ചന്‍ സ്മാരകത്തില്‍ 70ഓളം കുട്ടികളാണ് എഴുത്തിനിരുന്നത്. തിരൂര്‍ തുഞ്ചന്‍ പറമ്പ്, കിള്ളിക്കുറിശ്ശിമംഗലം, തകഴി സ്മാരകം, പല്ലന കുമാരകോടി, തോന്നക്കല്‍ ആശാന്‍ സ്മാരകം, നിരണം എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവന്ന മണ്ണിലാണ് കുട്ടികളെ വിദ്യാരംഭം കുറിച്ചത്. വിവിധ പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുംശേഷം നടന്ന ചടങ്ങ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ചന്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ ആര്‍.വി. ഇടവന അധ്യക്ഷത വഹിച്ചു. അഡ്വ. ബി. സുരേഷ്, ചെമ്പകവല്ലി തമ്പുരാട്ടി, സി. പ്രദീപ്, സുരേഷ് വര്‍മ എന്നിവര്‍ സംസാരിച്ചു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. നെടുമുടി ഹരികുമാര്‍, ചന്ദ്രന്‍ പുറക്കാട്, പ്രഫ. വി. ഗോപിനാഥപിള്ള, വെണ്‍മണി രാജഗോപാല്‍, അഡ്വ. ബി. സുരേഷ്, കെ.എം. പണിക്കര്‍ എന്നിവര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തകഴി സ്മാരകത്തില്‍ നടന്ന വിദ്യാരംഭ സമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സ്മാരക സെക്രട്ടറി അഡ്വ. ആര്‍. സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. തകഴിയുടെ മക്കളായ ജാനമ്മ, കനകമ്മ, സ്മാരകസമിതിയംഗം ബി. ജോസുകുട്ടി, ബ്ളോക് പഞ്ചായത്തംഗം ബിന്ദു ബൈജു എന്നിവര്‍ സംസാരിച്ചു. മന്ത്രി ജി. സുധാകരന്‍, നെടുമുടി ഹരികുമാര്‍, ഫാ. സാബര്‍, അഡ്വ. എ. നിസാമുദ്ദീന്‍, പ്രഫ. എന്‍. ഗോപിനാഥപിള്ള, കെ.പി. കൃഷ്ണദാസ്, വയലാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. അറവുകാട് ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങിന് കലവൂര്‍ എന്‍. ഗോപിനാഥ്, ഡോ. ബി. പത്മകുമാര്‍, എം.കെ. ചന്ദ്രശേഖരന്‍, ജനാര്‍ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ ആലപ്പുഴ രാജശേഖരന്‍നായര്‍, എസ്.എന്‍.ഡി.പി അമ്പലപ്പുഴ യൂനിയന്‍പ്രസിഡന്‍റ് കലവൂര്‍ എന്‍. ഗോപിനാഥ് തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തി. മുല്ലക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും വിദ്യാരംഭ ചടങ്ങുകളും നടന്നു. ക്ഷേത്ര തന്ത്രികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വളവനാട് പുത്തന്‍ദേവി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് ശാന്തിമാരായ വിജു, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. ആലിശ്ശേരി ഭഗവതി ക്ഷേത്രം, പറവൂര്‍ ശ്രീഭഗവതി ക്ഷേത്രം, മാരാരിക്കുളം അന്നപൂര്‍ണേശ്വരി ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. പ്രമുഖ വായനശാലകളിലും ഗ്രന്ഥശാലകളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. മാവേലിക്കര: വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും നൂറുകണക്കിന് കുരുന്നുകള്‍ അറിവിന്‍െറ ആദ്യക്ഷരം കുറിച്ചു. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ തന്ത്രി പ്ളാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി എസ്.രമേശ്ബാബു, പ്രഫ. എ. അനന്തശിവയ്യര്‍, പ്രഫ. സോമശേഖരന്‍നായര്‍, സി.ചന്ദ്രശേഖരന്‍പിള്ള, ഡോ.ആര്‍.ശിവദാസന്‍പിള്ള തുടങ്ങിയവര്‍ വിദ്യാരംഭത്തിന് നേതൃത്വം നല്‍കി. തട്ടാരമ്പലം സരസ്വതീക്ഷേത്രത്തില്‍ ക്ഷേത്രതന്ത്രി ഗോവിന്ദന്‍നമ്പൂതിരി, മേല്‍ശാന്തി എസ്.കേശവന്‍ നമ്പൂതിരി, ഡോ.എസ്.രവിശങ്കര്‍,എ.എസ്. കരുണാകരന്‍പിള്ള, കെ.ജി. മുകുന്ദന്‍, ഷാജി എം.പണിക്കര്‍, ഡോ.ജെ. ദയാല്‍കുമാര്‍, മുരളീധരന്‍തഴക്കര,പ്രഫ.ജി.ഉണ്ണികൃഷ്ണന്‍, കരിമ്പിന്‍പുഴ മുരളി എന്നിവര്‍ക്കാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. എ.ആര്‍. രാജരാജവര്‍മ സ്മാരകമായ മാവേലിക്കര ശാരദാമന്ദിരത്തില്‍ രത്നം രാമവര്‍മത്തമ്പുരാന്‍, വി.പി. ജയചന്ദ്രന്‍ എന്നിവര്‍ കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. തുടര്‍ന്ന് ചേര്‍ന്ന വിദ്യാജ്യോതി സമ്മേളനം എ.ആര്‍. സ്മാരക സമിതി സെക്രട്ടറി അനി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര പള്ളിയറക്കാവ് സരസ്വതിക്ഷേത്രത്തില്‍ കടത്തുരുത്തി ശ്രീകുമാര്‍ നമ്പൂതിരി, കൊയ്പള്ളികാരാഴ്മ ദേവീക്ഷേത്രത്തില്‍ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി, മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട്, വാത്തികുളം ദേവീക്ഷേത്രത്തില്‍ മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി,ചെറുകോല്‍ ശുഭാനന്ദാശ്രമത്തില്‍ ആശ്രമാധിപതി സദാനന്ദസിദ്ധ ഗുരുദേവന്‍ തുടങ്ങിയവര്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ചെങ്ങന്നൂര്‍: നവരാത്രി മഹോത്സവത്തിന്‍െറ ഭാഗമായി ചിന്മയ വിദൃാലയ നവരാത്രിമണ്ഡപത്തില്‍, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ വിദ്യാരംഭത്തില്‍ പങ്കെടുത്തു. സ്വാമി ധ്രുവചൈതന്യ കുട്ടികളെ ആദ്യക്ഷരം എഴുതിച്ചു. ചിന്മയ കലാക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ദിനേഷ് തിരുവല്ല തബലയ്ക്കും, സുനിത ശാസ്ത്രീയനൃത്തത്തിനും, കുസുമകുമാരി ശാസ്ത്രീയസംഗീതത്തിനും വിദ്യാരംഭം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.