മത്സരാര്‍ഥികളുടെ ചിത്രം വ്യക്തം; ചിഹ്നങ്ങളുമായി

ആലപ്പുഴ: കളത്തില്‍ ആരൊക്കെ നിലയുറപ്പിച്ചു, ആരൊക്കെ പിന്മാറി എന്ന് വ്യക്തമായി. പോരാടുന്നവരുടെ ചിഹ്നങ്ങളും നിശ്ചയിച്ചു. ഇനി വ്യക്തമായ പോരിന്‍െറ ചുരുങ്ങിയ ദിനങ്ങള്‍ അവശേഷിക്കുന്നു. അപരന്മാരും ഇക്കൂട്ടത്തിലുണ്ട്. പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയായി മറ്റ് സ്ഥാനാര്‍ഥികളും. മിക്ക മണ്ഡലങ്ങളിലും പ്രധാന സ്ഥാനാര്‍ഥികള്‍ക്കൊപ്പം ചെറിയ കക്ഷികളുടെ പ്രതിനിധികളും മത്സരരംഗത്ത് ഉണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ 75 പേരാണ് ജനവിധി തേടുന്നത്. പത്രിക സൂക്ഷ്മപരിശോധന സമയത്ത് 98 പേരാണ് അവശേഷിച്ചത്. പിന്‍വലിക്കുന്ന സമയം കഴിഞ്ഞതോടെ അത് 75 ആയി. ഹരിപ്പാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. 13 പേര്‍. അമ്പലപ്പുഴയില്‍ 10ഉം, അരൂര്‍, ചേര്‍ത്തല, കുട്ടനാട്, ആലപ്പുഴ, കായംകുളം മണ്ഡലങ്ങളില്‍ എട്ടുപേര്‍ വീതവും, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ ആറുപേര്‍ വീതവും മത്സരി ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.