വിളവെടുപ്പിന് പാകമായ 10 ഏക്കര്‍ നെല്ല് കത്തിനശിച്ചു

മാന്നാര്‍: വിളവെടുപ്പിന് പാകമായ 10 ഏക്കറോളം പാടശേഖരത്തിലെ നെല്ല് കത്തി നശിച്ചു. മാന്നാര്‍ പാവുക്കര കണ്ടംങ്കേരി പാടശേഖരത്തിലെ നെല്‍കൃഷിയാണ് കത്തിനശിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരുംതൊഴിലാളികളും ചേര്‍ന്ന് രണ്ടുമണിക്കൂര്‍ പണിപ്പെട്ടാണ് തീ അണച്ചത്. ഇത്തരത്തില്‍ തീ അണച്ചതിനാല്‍ കൂടുതല്‍ പാടശേഖരങ്ങളിലേക്ക് ആളിപ്പടര്‍ന്നില്ല. കണ്ടംങ്കേരി പാടശേഖരത്തിലെ തന്നെ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിട്ടപ്പോള്‍ കാറ്റത്ത് സമീപത്തെ പാടത്തേക്കും തീ പടരുകയായിരുന്നു. മാന്നാര്‍ പാവുക്കര വള്ളുവേലില്‍ ഗോപാലകൃഷ്ണന്‍, കൊച്ചുവീട്ടില്‍ കിഴക്കേതില്‍ പ്രശാന്തന്‍, രാമനാട്ട് വിജയന്‍, മാനാംപടവില്‍ ഷാജി എന്നിവരുടെ പാടശേഖരത്തിലെ കൃഷിയാണ് നശിച്ചത്. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കര്‍ഷകര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.