പല്ലനയില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

തൃക്കുന്നപ്പുഴ: പല്ലനയില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നു. വഴിയോരങ്ങള്‍ മദ്യപരുടെയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെയും കേന്ദ്രമായി മാറിയതോടെ ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ ലേബര്‍ ഓഫിസിലെ ഉദ്യോഗസ്ഥനായ പല്ലന ജുമാ മസ്ജിദിന് കിഴക്ക് ലുലു മന്‍സിലില്‍ (പുതുവന) അബൂബക്കര്‍ കുഞ്ഞിന്‍െറ വീടിന്‍െറ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വിളക്കുകള്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. രണ്ട് മാസം മുമ്പ് കുമാരനാശാന്‍ സ്കൂളിന് കിഴക്കുള്ള ഓഡിറ്റോറിയത്തിലെ ടാപ്പുകളും മറ്റും നശിപ്പിച്ചിരുന്നു. പല്ലന കുമാരനാശാന്‍ സ്കൂളിന് കിഴക്ക് ഭാഗം, കെ.വി. ജെട്ടി തൂക്കുപാലം, പനൂര്‍ കോന്നമ്പറമ്പ് എന്നിവിടങ്ങളിലാണ് സാമൂഹിക വിരുദ്ധര്‍ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്നത്. വിവിധ സ്ഥലങ്ങളിലുള്ള യുവാക്കളാണ് അധികവും ഇവിടങ്ങളില്‍ രാത്രികാലത്ത് എത്തുന്നത്. ആറിന്‍െറ കരകളില്‍ തമ്പടിക്കുന്നവര്‍ ഇവിടത്തെ പറമ്പുകളില്‍നിന്നും തേങ്ങാ മോഷ്ടിക്കുന്നതായും പരാതിയുണ്ട്. രാത്രി സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പ്രധാന റോഡിലൂടെ രാത്രികാലത്ത് പൊലീസ് പട്രോളിങ് നടത്താറുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്നത് അപൂര്‍വമാണ്. കഞ്ചാവിന്‍െറ ഉപയോഗം യുവാക്കള്‍ക്കിടയില്‍ കൂടുന്നതായാണ് അറിയുന്നത്. അസമയങ്ങളില്‍ കാറുകളും ഇരുചക്ര വാഹനങ്ങളും സ്ഥിരമായി ഇവിടെ വന്നുപോകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ലഹരി മാഫിയയില്‍ പെട്ടവരാണ് ഇവരെന്നാണ് നാാട്ടുകാരുടെ സംശയം. പൊലീസിന്‍െറ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.