കഞ്ചാവ് ലഹരിയില്‍ മകന്‍ അച്ഛനെ ക്രൂരമായി മര്‍ദിച്ചു

വടുതല: കഞ്ചാവ് ലഹരിയില്‍ രാത്രി വീട്ടിലത്തെിയ മകന്‍ ഉറങ്ങാന്‍ കിടന്ന അച്ഛനെ ഇരുമ്പുവടികൊണ്ട് ക്രൂരമായി മര്‍ദിച്ചു. ചന്തിരൂര്‍ ആലപ്പാട്ട് (ചേലപരവ കോളനി) മനോഹരനാണ് (63) മകന്‍ അനൂപിന്‍െറ (24) ക്രൂരമര്‍ദനത്തിന് ഇരയായത്. ഞ്ഞായാറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. തെങ്ങുകയറ്റത്തൊഴിലാളിയാണ് മനോഹരന്‍. ഉറങ്ങാന്‍ കിടന്ന മനോഹരന്‍ ടി.വിയുടെ ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ടതിനാണ് കഞ്ചാവ് ലഹരിയിലായിരുന്ന അനൂപ് മര്‍ദിച്ചത്. ഇരുമ്പുവടികൊണ്ട് തുടര്‍ച്ചയായി അടിച്ചു. ശേഷം കൈകൊണ്ടായി മര്‍ദനം. അച്ഛനെ മകന്‍ അടിക്കുന്നത് ചോദ്യംചെയ്ത അമ്മ പ്രമീളയെയും അനൂപ് മര്‍ദിച്ചു. കൂടാതെ, വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തു. ഒടുവില്‍ മനോഹന്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടി. ഓട്ടത്തിനിടെ കാല്‍ തളര്‍ന്ന് വഴിയില്‍ വീണു. നാട്ടുകാര്‍ മനോഹരനെയും കൂട്ടി അരൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തി. എന്നാല്‍, എസ്.ഐ ഇല്ളെന്നുപറഞ്ഞ് പരാതി സ്വീകരിക്കാതെ ജീപ്പില്‍ കയറ്റി രാത്രി 10 മണിയോടെ അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ എത്തിച്ചശേഷം പൊലീസ് സ്ഥലം വിട്ടു. പൊലീസ് ഉത്തരവാദിത്തം ഒഴിഞ്ഞതോടെ ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ളെന്നുപറഞ്ഞ് ജീവനക്കാര്‍ മനോഹരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ വരാന്തയില്‍ കിടത്തി. ഇവിടെ ഉണ്ടായിരുന്ന രോഗികള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ വരാതെ തങ്ങള്‍ ഒന്നും ചെയ്യില്ളെന്ന നിലപാടാണ് നഴ്സുമാര്‍ സ്വീകരിച്ചത്. ഇതോടെ മനോഹരന്‍ രാത്രി മുഴുവന്‍ വേദന സഹിച്ച് ഉറങ്ങാന്‍ കഴിയാതെ ഒറ്റക്ക് വരാന്തയിലെ ബെഞ്ചിലിരുന്നു. കിടക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ശരീരം മുഴുവനും തടിച്ച പാടുകളാണ്. ഈ അവസ്ഥയില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് മനോഹരന് ഡോക്ടറെ കണാന്‍ സാധിച്ചത്. അരൂരിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് -മയക്കുമരുന്ന് സംഘം സജീവമാണ്. ലഹരിയില്‍ വീട്ടിലത്തെി മാതാപിതാക്കളെ മര്‍ദിച്ച മകനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.