നെല്‍കൃഷി വരിനെല്ലായി; നഷ്ടപരിഹാരം തേടി കര്‍ഷകര്‍

മാവേലിക്കര: തെക്കേക്കര വരേണിക്കല്‍ പാടശേഖരത്തിലെ നെല്‍കൃഷി വരിനെല്ലായതിനാല്‍ കര്‍ഷകര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു. തെക്കേക്കര കൃഷിഭവനില്‍ നിന്നുള്ള ഡി വണ്‍ ഇനം വിത്താണിവിടെ വിതച്ചത്. കിളിര്‍ക്കുന്നില്ളെന്ന പരാതിയെ തുടര്‍ന്ന് 1285 ഇനം വിത്ത് വീണ്ടും കര്‍ഷകര്‍ക്ക് ലഭ്യമാക്കി.ഇത്തവണ കൃഷി ആരംഭിക്കുമ്പോള്‍ വരള്‍ച്ച നേരിട്ട കര്‍ഷകര്‍ പ്രക്ഷോഭത്തിലൂടെയാണ് പി.ഐ.പി കനാലില്‍ നിന്ന് ജലം കൃഷി സ്ഥലത്ത് ലഭ്യമാക്കിയത്. നിലം പൂട്ടിയൊരുക്കി മൂന്നുതവണ വളപ്രയോഗം നടത്തിയ കര്‍ഷകര്‍ക്ക് ഒടുവിലാണ് കൃഷിയുടെ ശോച്യാവസ്ഥ ബോധ്യമായത്. നെല്‍കതിര് പാകമാകുന്നതിന് മുമ്പ് വരിനെല്ല് പാകമാകും. കുറെ അവിടെതന്നെ കൊഴിഞ്ഞുവീണ് കിളിര്‍ക്കും. വരേണിക്കല്‍ ശ്രീമംഗലത്ത് ശ്രീജിത്തിന്‍െറ ആറര ഏക്കറോളം നെല്‍കൃഷിയാണ് വരിനെല്ലായത്. മുട്ടപ്പുഴു ശല്യം കാരണം നെല്‍ച്ചെടികള്‍ നിലംപതിക്കുക പതിവാണിവിടെ. കടം വാങ്ങി കൃഷിയിറക്കിയ കര്‍ഷകര്‍ ഇപ്പോള്‍ നിലനില്‍പ്പിന് കഷ്ടപ്പെടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.