ആറാട്ടുപുഴ: കടലാക്രമണ പ്രതിരോധ നടപടികളില്‍നിന്ന് പഞ്ചായത്തിന്‍െറ വടക്കന്‍ ഭാഗങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധം. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പുമായി തീരപ്രദേശത്ത് ബോര്‍ഡുകളും ഉയര്‍ന്നു. കള്ളിക്കാട് എ.കെ.ജി നഗര്‍ മുതല്‍ കുറിച്ചിക്കല്‍വരെയ ഭാഗത്ത് പുലിമുട്ട് നിര്‍മിക്കാത്തതിലാണ് പ്രതിഷേധം. പഞ്ചായത്തിന്‍െറ തെക്കന്‍ ഭാഗങ്ങളില്‍ മാത്രമാണ് നിലവില്‍ പുലിമുട്ട് നിര്‍മിക്കുന്നത്. ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡിന് വടക്കുമുതല്‍ കുറിച്ചിക്കല്‍ ജങ്ഷന് വടക്കുവരെ ഭാഗത്ത് രണ്ടുപതിറ്റാണ്ടുമുമ്പ് നിര്‍മിച്ച കടല്‍ ഭിത്തിയാണുള്ളത്. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്താതിരുന്നതിനാല്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ദുര്‍ബലമാണ്. ചെറിയ കടലാക്രമണം ഉണ്ടാകുമ്പോള്‍ വെള്ളം കരയിലേക്ക് ഇരച്ചുകയറി പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു. കടലാക്രമണ ഭീഷണി ഏറെയുള്ള സ്ഥലങ്ങളില്‍ കടല്‍ഭിത്തിയോ പുലിമുട്ടോ നിര്‍മിക്കണമെന്ന ആവശ്യം ജനപ്രതിനിധിയോ ജലസേചന വകുപ്പോ കൈക്കൊണ്ടില്ളെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. അതേസമയം, ആറാട്ടുപുഴ പഞ്ചായത്തില്‍ ഇന്നോളം കണ്ടില്ലാത്ത തരത്തിലുള്ള കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മന്ത്രി ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവും ആറാട്ടുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.വൈ. അബ്ദുല്‍ റഷീദ് പറഞ്ഞു. ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് പഞ്ചായത്തില്‍ പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നത്. പഞ്ചായത്തിന്‍െറ മുഴുവന്‍ പ്രദേശങ്ങളിലും സംഘം പഠനം നടത്തി. ബസ് സ്റ്റാന്‍ഡ് മുതല്‍ എ.സി പള്ളിവരെ ഭാഗത്ത് പുലിമുട്ട് സ്ഥാപിക്കാന്‍ നടപടി പൂര്‍ത്തിയായി. ശേഷിക്കുന്ന ഭാഗത്തും സ്ഥാപിക്കുന്നകാര്യം ഇറിഗേഷന്‍ വകുപ്പിന്‍െറ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ബഹിഷ്കരണ ആഹ്വാനത്തിനുപിന്നില്‍ സി.പി.എമ്മാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.