ആലപ്പുഴ: സംസ്ഥാനത്ത് 50 ശതമാനം ആളുകള്‍ക്കും നിയമസഹായം ലഭിക്കുന്നില്ളെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം പി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന വിവരാവകാശ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴ് കോടിയോളം കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ട്. സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാനുള്ള ബാധ്യത നാം തെരഞ്ഞെടുത്ത് വിടുന്ന ഭരണസംവിധാനത്തിനുണ്ട്. നീതിക്കുവേണ്ടി 15 കൊല്ലം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. നിലവിലെ ജഡ്ജിമാര്‍ക്ക് കേസുകള്‍ പരിഗണിക്കാന്‍ സാധിക്കുന്നില്ല. ഇത് പലപ്പോഴും കേസിന്‍െറ ഗതിയെതന്നെ ബാധിച്ചിരിക്കുകയാണ്. നിയമകാര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള അവബോധം കുറയുന്നതാണ് ഇതിന് കാരണം. ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ ഇതുപോലുള്ള സംഘടനകളുടെ സഹായത്തോടെ സംസ്ഥാനത്ത് ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മൂന്നുലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തെരഞ്ഞെടുപ്പുചട്ടം നിലനില്‍ക്കുന്നതിനാല്‍ പണം കമീഷന് ലഭിച്ചില്ല. തെരഞ്ഞെടുപ്പിനു ശേഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍.ടി.ഐ സംസ്ഥാന രക്ഷാധികാരി കെ.എന്‍.കെ. നമ്പൂതിരി അധ്യക്ഷത വഹിച്ചു. പി.എസ്.സി അംഗം ഡോ. പി. മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ അഴീക്കല്‍ സി.എഫ്. ബാബു, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ആര്‍. ഉണ്ണികൃഷ്ണന്‍, പ്രസ് ക്ളബ് പ്രസിഡന്‍റ് വി.എസ്. ഉമേഷ്, അഡ്വ. ഡി.ബി. ബിനു, ആര്‍.ടി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ജയകുമാര്‍, റിട്ട. ജില്ലാ ജഡ്ജി എന്‍. സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.