ആലപ്പുഴ: ബാങ്കുകള്‍ നടത്തുന്ന ജപ്തി ഭീഷണിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് കെ.സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. ചേര്‍ത്തലയില്‍ മകളുടെ നഴ്സിങ് വിദ്യാഭ്യാസത്തിനായി 63,000 രൂപ വായ്പ എടുത്ത പിതാവ് ജപ്തി ഭീഷണിമൂലം മനംനൊന്ത് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം അദ്ദേഹം ധനമന്ത്രിയെ ധരിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. നാലുലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് ഈട് വേണ്ടന്ന വ്യവസ്ഥ നിലനില്‍ക്കേ ദേശസാല്‍കൃത ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പയെടുത്ത ഉപഭോക്താക്കളില്‍ അനാവശ്യമായ സമ്മര്‍ദം ചെലുത്തുന്നത് ന്യായീകരിക്കാവുന്നതല്ല. ഒരു ഭാഗത്ത് വിജയ്മല്യയെ പോലുള്ള വന്‍ തോക്കുകള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ കടബാധ്യതയുമായി രാജ്യം വിടാന്‍ അവസരമൊരുക്കുകയും മറുവശത്ത് നിസാര തുകക്കുവേണ്ടി പാവപ്പെട്ടവനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ബാങ്കുകളുടെ നടപടി വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.