വടുതല: അയണ്‍ ഗുളിക അമിതമായി കഴിച്ച് ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ നിലയില്‍ പുരോഗതി. രണ്ടുപേരെയും വാര്‍ഡിലേക്ക് മാറ്റി. പെരുമ്പളം ഗവ. എച്ച്.എസ്.എസിലെ ആറാംക്ളാസ് വിദ്യാര്‍ഥികളാണ് സ്കൂളില്‍നിന്ന് ലഭിച്ച അയണ്‍ ഗുളിക അമിതമായി കഴിച്ചതിനത്തെുടര്‍ന്ന് ചികിത്സയിലായത്. ഇവരുടെ ശരീരത്തിലെ അയണിന്‍െറ അംശം കുറഞ്ഞു. രക്തസമ്മര്‍ദം സാധാരണനിലയിലായി. രണ്ടുപേരും ഭക്ഷണവും വെള്ളവും കഴിക്കുകയും സംസാരിക്കുകയും നടക്കുകയും ചെയ്യുന്നുണ്ട്. ഗുളിക കഴിച്ചതുമൂലം നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ ആരോഗ്യപ്രശ്നങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ എന്നിവയെക്കുറിച്ച് പഠനവും പരിശോധനകളും നടത്തിയശേഷമെ ആശുപത്രി വിടൂ. രണ്ടാഴ്ചയോളം ചികിത്സ തുടര്‍ന്നേക്കും. അതേസമയം, കുട്ടികള്‍ക്ക് അയണ്‍ ഗുളിക നല്‍കുന്ന ജോലി ആരോഗ്യവകുപ്പ് അധികൃതര്‍ നേരിട്ട് ഏറ്റെടുക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ യോഗത്തില്‍ ഭൂരിഭാഗം പേരും ഈ ആവശ്യം ഉന്നയിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ സ്കൂളുകളിലെ നോഡല്‍ ഓഫിസര്‍മാരെയാണ് ഗുളിക ഏല്‍പിക്കുന്നത്. ഇത് എല്ലാ തിങ്കളാഴ്ചയും ഉച്ചക്കുശേഷം ഓരോ ക്ളാസിലെയും കുട്ടികള്‍ അധ്യാപകരുടെ സാന്നിധ്യത്തിലാണ് കഴിക്കേണ്ടത്. അവധിക്കാലത്തേക്ക് കഴിക്കാനുള്ള ഗുളികകള്‍ ഒരുമിച്ച് നല്‍കിയതാണ് പ്രശ്നത്തിന് കാരണം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് അധികൃതരും സ്കൂളിലത്തെി തെളിവെടുത്തു. കുട്ടികള്‍ അമിതമായി അയണ്‍ ഗുളികകള്‍ കഴിച്ചതിന് സ്കൂള്‍ അധികൃതരെ മാത്രം കുറ്റം പറയാനാകില്ളെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. ഗുളികവിതരണം സംബന്ധിച്ച് ആരോഗ്യവകുപ്പ് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നോയെന്ന് അന്വേഷിച്ചുവരുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.