മെഴുകുതിരി കത്തിച്ച് പ്രതിഷേധം

ചെങ്ങന്നൂര്‍: നഗരസഭയില്‍ വഴിവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ കവാടത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് സമരം നടത്തി. ബി.ജെ.പി ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്താ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലറായ ബി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് സജു ഇടക്കല്ലില്‍ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ രാജന്‍ കണ്ണാട്ട്, വത്സല കുഞ്ഞമ്മ, എം.ജി.എം. നമ്പൂതിരി, ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.