സ്കൂള്‍ തുറന്നിട്ട് ആഴ്ചകള്‍; റോഡ് സുരക്ഷാസമിതി പ്രവര്‍ത്തനം തുടങ്ങിയില്ല

ചാരുംമൂട്: സ്കൂള്‍ തുറന്ന് ഒരു മാസമായിട്ടും കുട്ടികളുടെ സുരക്ഷക്ക് രൂപവത്കരിച്ച റോഡ് സുരക്ഷാ സമിതികള്‍ പ്രവര്‍ത്തനം തുടങ്ങിയില്ല. വര്‍ധിച്ചുവരുന്ന സ്കൂള്‍ വാഹനാപകടങ്ങളത്തെുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് അന്നത്തെ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് റോഡ് സുരക്ഷാസമിതികള്‍ രൂപവത്കരിച്ചത്. ജില്ലാതലങ്ങളിലും താലൂക്കുതലങ്ങളിലും സ്കൂളുകള്‍ കേന്ദീകരിച്ചും സമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങനായിരുന്നു നിര്‍ദേശം. സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 13 നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. കുട്ടികളെ കയറ്റുന്ന എല്ലാ വാഹനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ നോഡല്‍ ഓഫിസറെ നിയമിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. നോഡല്‍ ഓഫിസര്‍ വിദ്യാര്‍ഥികളുടെ യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ജില്ലയിലെ ചില സ്കൂളുകളില്‍ നിയമിച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ പ്രവര്‍ത്തനം നിര്‍ജീവമായി. റോഡ് സുരക്ഷാ സമിതിയുടെ പേരില്‍ വാഹനത്തില്‍ വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നതായിരുന്നു പ്രധാനം. രജിസ്റ്ററിന്‍െറ ആദ്യപേജില്‍ വാഹനത്തിന്‍െറ നമ്പര്‍, ഡ്രൈവറുടെ പേര്, ലൈസന്‍സ് നമ്പര്‍, കാലാവധി എന്നിവ രേഖപ്പെടുത്തണം. തുടര്‍ന്നുള്ള പേജുകളില്‍ വാഹനത്തില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണവിവരവും രേഖപ്പെടുത്തുകയും ഇതിന്‍െറ പകര്‍പ്പ് ആര്‍.ടി ഓഫിസുകളില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഓരോ വാഹനത്തിലും ഇതില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കുകയും തീപിടുത്തം തടയാനുള്ള ഉപകരണങ്ങള്‍, പ്രഥമശുശ്രൂഷ പെട്ടി എന്നിവ ബസിലുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. വിദ്യാര്‍ഥികളുടെ ബാഗ് സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുക, വാതിലുകളില്‍ സുരക്ഷാ ലോക്ക് സംവിധാനം പാലിക്കുക. വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്ന ഓട്ടോകളുടെ ഇരുവശത്തും സൈഡ് ബാറുകള്‍ പിടിപ്പിക്കുക തുടങ്ങിയവയും ഉണ്ടായിരുന്നു. സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് 10 വര്‍ഷം പരിചയമുള്ളവരെ മാത്രമെ നിയമിക്കാവൂ. എന്നാല്‍, ഇതെല്ലാം കാറ്റില്‍പറത്തിയാണ് വിദ്യാര്‍ഥികളെ കയറ്റിപ്പോകുന്നത്. ഓട്ടോകളിലും ബസുകളിലും കുത്തിനിറച്ച് കൊണ്ടുപോകുന്നത് നിത്യസംഭവമാണ്. സുരക്ഷാ വാതിലുകള്‍ ഇല്ലാതെ ഓടിക്കുന്ന വാഹനങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണെന്നും ആക്ഷേപമുണ്ട്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും ദിവസങ്ങള്‍ കഴിയുമ്പോള്‍ മറക്കുകയും ചെയ്യുന്ന രീതി മാറണമെന്നും നിയമം കര്‍ശനമായി പാലിക്കാന്‍ അധികൃതര്‍ തയാറാകണമെന്നുമാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.