ആലപ്പുഴ: പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയും പട്ടണക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാട്ടുവെളിച്ചം ചാരിറ്റീസ് ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് സെന്‍ററും (എന്‍.സി.ആര്‍.ഡി.സി) സംയുക്തമായി പി.എന്‍. പണിക്കരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകര്‍ക്കായി നല്‍കുന്ന പി.എന്‍. പണിക്കര്‍ സ്മാരക സേവനരത്ന പുരസ്കാരം എന്‍. ശ്രീകണ്ഠന്‍നായരുടെ പത്നിയും സാമൂഹികപ്രവര്‍ത്തകയുമായ കെ. മഹേശ്വരിയമ്മക്ക്. ജില്ലയിലെ മികച്ച ഗ്രന്ഥശാലക്ക് ഏര്‍പ്പെടുത്തിയ പി.എന്‍. പണിക്കര്‍ സ്മാരക ഗ്രന്ഥശാല പുരസ്കാരം പറവൂര്‍ പബ്ളിക് ലൈബ്രറിക്ക് നല്‍കും. ചുനക്കര ജനാര്‍ദനന്‍ നായര്‍, അഡ്വ. കെ.സി. രമേശന്‍, പട്ടണക്കാട് കെ. മുകുന്ദന്‍, പ്രഫ. പി.എ. ജ്ഞാനശിഖാമണി എന്നിവരടങ്ങിയ പുരസ്കാര നിര്‍ണയ സമിതിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.