അനധികൃത മണല്‍ ഖനനം തടഞ്ഞു

ചേര്‍ത്തല: പുരയിടത്തില്‍ അനധികൃതമായി നടത്തിവന്നിരുന്ന മണല്‍ ഖനനം പരിസ്ഥിതി -ഭൂസംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. തൈക്കാട്ടുശേരി ചീരാത്തുകാട് ഭാഗത്തുനടന്ന മണല്‍ ഖനനമാണ് തടഞ്ഞത്. എക്സ്കവേറ്റര്‍ ഉപയോഗിച്ചായിരുന്നു മണല്‍ എടുത്തിരുന്നത്. പരിസ്ഥിതി -ഭൂസംരക്ഷണസമിതി പ്രസിഡന്‍റ് വി. പ്രകാശന്‍, ജയേഷ് ബാബു, മദീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഇതുസംബന്ധിച്ച് സമിതി റവന്യൂ, ജിയോളജി വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. സംഭവമറിഞ്ഞത്തെിയ പൂച്ചാക്കല്‍ പൊലീസ് എക്സ്കവേറ്റര്‍ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.