മണ്ണഞ്ചേരി സ്റ്റേഷനിലെ പൊലീസുകാര്‍ കരനെല്‍ കൃഷിയിലേക്കും

മണ്ണഞ്ചേരി: ജൈവ പച്ചക്കറികൃഷിയില്‍ വിജയഗാഥ രചിച്ച മണ്ണഞ്ചേരി സ്റ്റേഷനിലെ പൊലീസുകാര്‍ കരനെല്‍ കൃഷിയിലേക്കും. സ്റ്റേഷനോട് ചേര്‍ന്ന 25 സെന്‍റ് സ്ഥലത്താണ് ‘ഉമ’ നെല്‍വിത്ത് വിതച്ചത്. അര ഏക്കറിലാണ് പൊലീസുകാര്‍ ജൈവ പച്ചക്കറി കൃഷിചെയ്തത്. നൂറുമേനി വിളവെടുത്തിരുന്നു. കൃഷിവകുപ്പിന്‍െറ സഹായത്തോടെയാണ് കൃഷി നടത്തിയത്. പൊരിവെയിലത്തും കഠിനാധ്വാനത്താല്‍ നൂറുമേനി വിളവുണ്ടാക്കാം എന്നുകൂടി തെളിയിക്കുകയായിരുന്നു പൊലീസുകാര്‍. പയര്‍, പാവലം, പീച്ചി, പച്ചമുളക്, വെണ്ട, വഴുതന, കപ്പ തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്തത്. തിരക്കിട്ട ജോലികള്‍ക്കിടയില്‍ കിട്ടുന്ന ഒഴിവുസമയങ്ങളിലാണ് ജീവനക്കാര്‍ കൃഷിക്കായി സമയം കണ്ടത്തെുന്നത്. പൂര്‍ണമായും ജൈവ രീതി അവലംബിച്ച കൃഷിയില്‍ ചകിരിച്ചോറും ചാണകവും വേപ്പിന്‍ പിണ്ണാക്കും അടക്കമുള്ളവയാണ് ഉപയോഗിച്ചത്. കരനെല്‍കൃഷിയുടെ വിത്തുവിത എസ്.ഐ രാജന്‍ ബാബു ഉദ്ഘാടനം ചെയ്തു. സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ശശി സമൂഹമഠം തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.