ആലപ്പുഴ: പഴകിയ ഭക്ഷണങ്ങളുടെ വില്‍പന തടയുന്നതിന്‍െറ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വലുതും ചെറുതുമായ 12 ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. ജില്ലാ കോടതി പരിസരം, തോണ്ടന്‍കുളങ്ങര, കൈചൂണ്ടിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. രാവിലെ 10ന് ആരംഭിച്ച പരിശോധന ഉച്ചക്ക് രണ്ടുവരെ നീണ്ടു. ഇതില്‍ മൂന്നുദിവസം പഴക്കംചെന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെടുത്തു. പത്തിരി, ഇറച്ചിക്കറി, ദുര്‍ഗന്ധം വമിക്കുന്ന എണ്ണ, ചപ്പാത്തി, കടലക്കറി എന്നിവ കണ്ടെടുത്തു. ഇതുകൂടാതെ ഒന്നര കിലോയോളം വരുന്ന പ്ളാസ്റ്റിക്കുകളും സംഘം പിടികൂടി. ഹോട്ടലുകളിലെ വൃത്തിഹീനമായ പാചകരീതികളെക്കുറിച്ചും പരിശോധിച്ചു. മൊത്തത്തില്‍ പിഴവ് കണ്ടത്തെിയ ഹോട്ടല്‍ അധികൃതര്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ സമയവും അനുവദിച്ചു. നല്‍കിയ സമയത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ 250 മുതല്‍ 5,000 രൂപവരെ പിഴ ഈടാക്കുമെന്ന് നഗരസഭ ഹെല്‍ത്ത് ഓഫിസര്‍ റാബിയ പറഞ്ഞു. പരിശോധനയില്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആലീസ് ജോസി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രവി ശിവകുമാര്‍, പ്രസാദ്, അനിക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.