ഹരിപ്പാട്: സാമാന്യം മെച്ചപ്പെട്ട ജീവിതസാഹചര്യമുള്ള ഏഴുമക്കള്‍ക്കും വൃദ്ധയായ പെറ്റമ്മയെ വേണ്ട. മക്കള്‍ ഉപേക്ഷിച്ച രോഗിയായ മാതാവിന് ഒടുവില്‍ പഞ്ചായത്തംഗവും പൊലീസും തുണയായി. കാര്‍ത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിന് തെക്ക് താമസിക്കുന്ന ദാക്ഷായണിയെയാണ് പഞ്ചായത്തംഗം ഉണ്ണികൃഷ്ണനും തൃക്കുന്നപ്പുഴ പൊലീസും ചേര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മൂന്ന് പെണ്ണും നാല് ആണ്‍മക്കളുമുള്ള ദാക്ഷായണി സമീപകാലത്തായി ആരും സംരക്ഷിക്കാത്ത അവസ്ഥയിലായിരുന്നു. ഇളയ മകളോടൊപ്പമായിരുന്നെങ്കിലും ഒടുവില്‍ അവരും ഉപേക്ഷിച്ചു. ആഹാരം കൊടുക്കാന്‍പോലും മക്കള്‍ തയാറായില്ല. വൃദ്ധയുടെ ദയനീയാവസ്ഥയില്‍ കരുണ തോന്നിയ നാട്ടുകാരില്‍ ചിലരാണ് ഭക്ഷണം നല്‍കി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഓര്‍മക്കുറവുള്ളതിനാല്‍ പരസഹായം കൂടാതെ ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ല. 85കാരിയായ ഇവരെ കഴിഞ്ഞദിവസം ഏറെ അവശയായി കണ്ടതിനെ തുടര്‍ന്നാണ് പഞ്ചായത്തംഗം തൃക്കുന്നപ്പുഴ പൊലീസിന്‍െറ സഹായത്തോടെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കാലിന് നീരും വയറിന് വീക്കവുമുള്ളതായി ഡോക്ടര്‍ പറഞ്ഞു. ഏറ്റെടുക്കാന്‍ സന്നദ്ധ സംഘടനകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.