ആലപ്പുഴ: വായനദിന-വാരാചരണത്തിന്‍െറ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. വായനദിന-വാരാചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴയില്‍ പി.എന്‍. പണിക്കര്‍ സ്മാരക എല്‍.പി സ്കൂളില്‍ നടത്തും. വായനദിനമായ 19ന് രാവിലെ 10ന് മന്ത്രി ജി. സുധാകരന്‍ ജില്ലാതല വായന വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന വേദിയില്‍നിന്ന് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍െറ നേതൃത്വത്തിലുള്ള ജന്‍ വിജ്ഞാന്‍ വികാസ് യാത്രയുടെ ജില്ലാതല പര്യടനത്തിന് തുടക്കമാകും. വായന വാരാചരണത്തിന്‍െറ ഭാഗമായി സെമിനാര്‍, വായനാ അനുഭവം പങ്കുവെക്കല്‍, കവിയരങ്ങ്, ചിത്രരചനാ മത്സരം (താലൂക്ക് തലത്തില്‍), സാംസ്കാരിക നായകന്മാരുമായി സംവാദം, പുസ്തക കോര്‍ണര്‍, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. വായനദിന-വാരാചരണത്തിന്‍െറ ജില്ലാതല സമാപനം 25ന് ഉഴുവ ഗവ. യു.പി സ്കൂളില്‍ നടക്കും. ജില്ലാ അക്ഷയ കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ഫേസെഴുത്ത്-കവിതാരചന മത്സരം സംഘടിപ്പിക്കും. 20 മുതല്‍ 25 വരെ വാരാചരണ കമ്മിറ്റിയുടെ സഹകരണത്തോടെ വിവിധ സ്കൂളുകളില്‍ ഉപന്യാസ രചന, ക്വിസ് മത്സരം, ചിത്രരചന മത്സരം, പ്രസംഗ മത്സരം, ‘കുഞ്ഞിക്കൈയില്‍ ഒരു പുസ്തകം’ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ആലപ്പുഴ എസ്.ഡി കോളജും എന്‍.എസ്.എസ് യൂനിറ്റും ചേര്‍ന്ന് പി.എന്‍. പണിക്കരുടെ ജന്മദേശമായ നീലംപേരൂരിലേക്ക് യാത്ര സംഘടിപ്പിക്കും. യോഗത്തില്‍ കലക്ടര്‍ ആര്‍. ഗിരിജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, കല്ളേലി രാഘവന്‍പിള്ള, ചുനക്കര ജനാര്‍ദനന്‍ നായര്‍, ഡോ. നെടുമുടി ഹരികുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, നാട്ടുവെളിച്ചം പ്രതാപന്‍, പി.എന്‍. ഇന്ദ്രസേനന്‍, രാജു പള്ളിപ്പറമ്പില്‍, എം. നാജ, വി. രാധാകൃഷ്ണന്‍, ബറില്‍ തോമസ്, വി. അനില്‍കുമാര്‍, എം. രാഹുല്‍, വി.കെ. വിശ്വനാഥന്‍, വയലാര്‍ ഗോപാലകൃഷ്ണന്‍, എ. നൗഷാദ്, കെ.കെ. കവിത തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.