ചെങ്ങന്നൂര്‍: കഴിഞ്ഞദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ ചെങ്ങന്നൂര്‍ നഗരമധ്യത്തിലെ ഇരുപതോളം വീടുകള്‍ വെള്ളത്തില്‍. പെരുങ്കുളം പാടത്തിന് ചുറ്റുമുള്ള വീടുകളിലാണ് വെള്ളം കയറിയത്. ഇതോടെ ജനജീവിതം ദുസ്സഹമായി. വീട്ടിലും പരിസരങ്ങളിലും വെള്ളം നിറഞ്ഞതിനാല്‍ ഇവര്‍ക്ക് കുടിവെള്ളവുമില്ല. ശൗചാലയങ്ങളടക്കം വെള്ളത്തിലായതിനാല്‍ പ്രാഥമികാവശ്യങ്ങല്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുകയാണ്. മുനിസിപ്പല്‍ സ്റ്റേഡിയത്തോടുചേര്‍ന്ന പാടത്തിനുചുറ്റുമാണ് നഗരസഭ ഖരമാലിന്യങ്ങള്‍ തള്ളുന്നത്. പാടത്ത് വെള്ളം കയറിയതോടെ മാലിന്യം ചുറ്റുപാടുമുള്ള വീടുകളുടെ മുന്നില്‍ കൂടിക്കിടക്കുകയാണ്. ഇതുമൂലമുണ്ടാകുന്ന ദുര്‍ഗന്ധവും കൊതുകുശല്യവും പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. പാടത്തിനുചുറ്റും കാടുകയറിയതിനാല്‍ വെള്ളം പൊങ്ങിയതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. സ്റ്റേഡിയത്തിന് തെക്ക് പടിപ്പുരക്കല്‍ വടക്കേതിലുള്ള മൂന്ന് വീടുകളും വെള്ളത്തിലാണ്. നടപ്പാതയും വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതസൗകര്യമില്ലാതെ ഒറ്റപ്പെട്ടനിലയിലാണ്. തുടര്‍ച്ചയായ വെള്ളക്കെട്ട് മൂലം വീടുകള്‍ക്കും കേടുപാടും ഉണ്ട്. എല്ലാ വര്‍ഷവും മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറാറുണ്ടങ്കിലും തുടക്കത്തില്‍തന്നെ വീടുകള്‍ വെള്ളത്തിലാകുന്നത് ഇതാദ്യമാണ്. പെരുങ്കുളം പാടം സ്റ്റേഡിയത്തിനായി മണ്ണിട്ടുനികത്തിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് സമീപവാസികള്‍ പറയുന്നു. വെള്ളക്കെട്ട് ഒഴിവാക്കാനും ഗതാഗതസൗകര്യം ഒരുക്കാനും നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.