തുറവൂര്‍: ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തിങ്കളാഴ്ച മൂന്ന് അപകടങ്ങളാണ് പാതയില്‍ ഉണ്ടായത്. ഒരു അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിക്കുകയും ഓട്ടോ യാത്രികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയപാതയില്‍ തുറവൂര്‍ ആലക്കാപറമ്പിന് സമീപം രാവിലെ ഏഴരയോടെയാണ് രണ്ടാമത്തെ അപകടം. ബൈക്കും ഒട്ടോയും കാറും കൂട്ടിയിടിച്ചു. പരിക്കേറ്റ ഓട്ടോഡ്രൈവറായ കുമരകം സ്വദേശി കുട്ടാപ്പി (36), യാത്രക്കാരായ കുമരകം നാഗ്നാന്തറ മഹീധരന്‍െറ മകന്‍ ശ്രീകേഷ്(29), മാതാവ് സുജാത (55) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകേഷിന്‍െറ പരിക്ക് ഗുരുതരമാണ്. ബൈക്ക് യാത്രികന് നിസ്സാരപരിക്കേറ്റു. മകളുടെ വീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഓട്ടോയാത്രികര്‍. രാവിലെ പത്തോടെ വയലാര്‍ കവലക്കു സമീപമായിരുന്നു മൂന്നാമത്തെ അപകടം. പാതയില്‍ വലതുഭാഗത്തുകൂടി പോവുകയായിരുന്ന ബൈക്ക് യാത്രികനെ ലോറി ഇടിച്ചു തെറിപ്പിച്ചു. റോഡില്‍ വീണ ബൈക്ക് യാത്രികന്‍െറ തലക്കുമുകളിലൂടെ ലോറിയുടെ പിന്‍ ചക്രം കയറിയിറങ്ങി. ബൈക്ക് യാത്രികന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഇത് പൊട്ടിച്ചിതറി. കാലവര്‍ഷം കനത്തതോടെ നാലുവരിപ്പാതയിലെ കുഴികളും അപകടത്തിന് കാരണമാകുന്നുണ്ട്. അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളെ കുടുക്കുന്നതിനായി ലക്ഷങ്ങള്‍ ചെലവിട്ട് അപകടരഹിത പാതയായി പ്രഖ്യാപിച്ച അരൂര്‍, ഒറ്റപ്പുന്ന ഭാഗങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, അപകടങ്ങള്‍ക്ക് കുറവില്ല. ഇതിനൊപ്പം, പൊലീസിന്‍െറയും മോട്ടോര്‍വാഹന വകുപ്പിന്‍െറയും നേതൃത്വത്തില്‍ വാഹന പരിശോധനയും മുറക്ക് നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.