കായംകുളം: കായംകുളം നഗരത്തിന്‍െറ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കാറ്റിലും മഴയിലും വ്യാപക നാശം. മരങ്ങള്‍ കടപുഴകി നിരവധി വീടുകള്‍ തകര്‍ന്നു. കൃഷിയിടങ്ങളും മഴയില്‍ നശിച്ചു. നിരവധി വീടുകള്‍ വെള്ളത്തിലായി. വീടുകള്‍ തകര്‍ന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി ആഞ്ഞുവീശിയ ശക്തിയേറിയ കാറ്റാണ് നാശം വിതച്ചത്. കീരിക്കാട് തെക്കുഭാഗത്ത് വീടിന്‍െറ മേല്‍ക്കൂരകളടക്കം പറന്നുപോയി. തോട്ടുമുഖപ്പില്‍ ചൂളയില്‍ രുഗ്മിണിയുടെയും തണ്ടാശേരില്‍ മനോജിന്‍െറ വീടിന്‍െറ മേല്‍ക്കൂരയും പൂര്‍ണമായും തകര്‍ന്നു. കൊട്ടക്കാട്ട് കിഴക്കതില്‍നിന്ന് തോട്ടുമുഖപ്പില്‍ താമസമാക്കിയ അനിയന്‍കുഞ്ഞിന്‍െറ വീടിന്‍െറ മേല്‍ക്കൂരക്കും തോട്ടുമുഖപ്പില്‍ അശ്റഫ്, ചന്ദ്രമതി, ചൂളയില്‍ ശശി എന്നിവരുടെ വീടുകള്‍ക്കും തകരാര്‍ സംഭവിച്ചു. 41ാം വാര്‍ഡില്‍ മൂലേശ്ശേരില്‍ തെക്കതില്‍ സതിയമ്മയുടെ വീടും കാറ്റില്‍ പൂര്‍ണമായി നശിച്ചു. കൊപ്പാറക്കടവില്‍ ബഷീര്‍, യൂനുസ്കുഞ്ഞ്, മൂലേശ്ശേരി തെക്കതില്‍ രമണി എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. കായംകുളം നഗരസഭ 40ാം വാര്‍ഡില്‍ സൗമ്യാലയത്തില്‍ സാംബശിവന്‍െറ വീടിന്‍െറ മുകളിലേക്ക് തെങ്ങ് വീണ് കോണ്‍ക്രീറ്റ് വിണ്ടുകീറി. മഴവെള്ളം വീടിനകത്തേക്ക് വീണതോടെ സാധനസാമഗ്രികളുമായി കുടുംബം താമസം മാറ്റി. ആലുംമൂട്ടില്‍ പടീറ്റതില്‍ ശിശുപാലന്‍െറ വീടിന്‍െറ മേല്‍ക്കൂര, കയര്‍ഷെഡ് എന്നിവയും തകര്‍ന്നു. വട്ടത്തറയില്‍ അനിരുദ്ധന്‍െറ വീടിന്‍െറ മുകളിലേക്ക് മരം വീണെങ്കിലും മതിലില്‍ തട്ടിയതിനാല്‍ ദുരന്തം ഒഴിവായി. മഴ തിമിര്‍ത്ത് പെയ്യാന്‍ തുടങ്ങിയതോടെ ഈ ഭാഗത്തെ മിക്ക വീടുകളിലും വെള്ളം കയറി. വാഴ, ചേമ്പ്, ചേന തുടങ്ങിയ കൃഷികളും നശിച്ചു. തോടുകളും ഓടകളും കരകവിഞ്ഞു. റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായി. മൂലേശ്ശേരി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അഡ്വ. യു. പ്രതിഭാ ഹരി എം.എല്‍.എ, കലക്ടര്‍ ആര്‍. ഗിരിജ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍, പ്രതിപക്ഷനേതാവ് അഡ്വ. യു. മുഹമ്മദ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജു തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.