ആലപ്പുഴ: നിര്‍ധന കുടുംബത്തിന്‍െറ ഏക അത്താണിയായിരുന്ന മരിച്ച സൈനികന്‍െറ കുടുംബം പട്ടിണിയില്‍. സര്‍ക്കാര്‍ നല്‍കിയ സഹായ വാഗ്ദാനം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒഴുകിപ്പോയി. ഛത്തിസ്ഗഢില്‍ മരിച്ച സൈനികന്‍ ഹരിപ്പാട് ചിങ്ങോലി മാങ്കിയില്‍ തെക്കതില്‍ അനില്‍ അച്ചന്‍കുഞ്ഞിന്‍െറ (33) കുടുംബമാണ് നിത്യചെലവിന് വക കണ്ടത്തൊന്‍ കഴിയാതെ ദുരിതജീവിതം നയിക്കുന്നത്. ഛത്തിസ്ഗഢിലെ ബീജാപൂരില്‍ മാര്‍ച്ച് 24നാണ് സി.ആര്‍.പി.എഫ് ജവാനായിരുന്ന അനില്‍ മരിച്ചത്. വാട്ടര്‍ടാങ്കില്‍ തലയിടിച്ചാണ് മരിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. 26ന് മൃതദേഹം നാട്ടില്‍ എത്തിച്ചപ്പോള്‍ എംബാം ചെയ്യാത്തതിനാല്‍ ദുര്‍ഗന്ധം വമിച്ചനിലയിലായിരുന്നു. തക്കാളിപ്പെട്ടിപോലെ ദുര്‍ബലമായ മരപ്പെട്ടിയില്‍ കറുത്ത പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് മൃതദേഹം കൊണ്ടുവന്നത്. മുഖംപോലും തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതവുമായിരുന്നു. കാലിന്‍െറ നഖം കണ്ടാണ് അനിലിന്‍െറ മൃതദേഹമാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. റീ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും നടന്നില്ല. കേസിന് പോയാല്‍ നഷ്ടപരിഹാരം പോലും ലഭിക്കില്ല എന്നതായിരുന്നു അധികൃതരുടെ വിശദീകരണമെന്ന് അനിലിന്‍െറ ഭാര്യ ലിനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.സി. വേണുഗോപാല്‍ എം.പി അടക്കം നിരവധി നേതാക്കളും ഉദ്യോഗസ്ഥരും സ്ഥലത്തത്തെി മൃതദേഹത്തോട് അനാദരവ് കാണിച്ചതിനെപ്പറ്റി അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് സംസ്കരിക്കാന്‍ അനുവദിച്ചത്. എന്നാല്‍, പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല. ജോലിയും വീടും ഉള്‍പ്പെടെ വാഗ്ദാനങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. അനിലിന്‍െറ യൂനിഫോം അടക്കമുള്ള സാധനങ്ങളും ഇതുവരെ നാട്ടിലത്തെിച്ചില്ല. അച്ഛനും അമ്മയും ഭാര്യയും മകളുമുള്ള ഒരു കുടുംബത്തിന്‍െറ ഏക അത്താണിയായിരുന്നു അനില്‍. ഒരു സെന്‍റ് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത അനിലിന് പുതിയൊരുവീട് വലിയ സ്വപ്നമായിരുന്നു. വാര്‍ധക്യ സഹജമായ അസുഖമുള്ള അച്ഛനും അമ്മയും തൊഴില്‍ രഹിതയായ ഭാര്യയും എല്‍.കെ.ജി വിദ്യാര്‍ഥിയായ ഏകമകളും ഉള്‍പ്പെട്ട കുടുംബം ഓരോ ദിവസവും തള്ളിനീക്കാന്‍ പാടുപെടുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാവേലിക്കര ശാഖയില്‍നിന്നും കടംവീട്ടുന്നതിനായി അഞ്ച് ലക്ഷം രൂപ അനില്‍ വായ്പ എടുത്തിരുന്നു. ഒരുമാസം 12,000 രൂപയോളമാണ് തിരിച്ചടവ് ഉള്ളത്. വരുമാനം നിലച്ചതിനാല്‍ ബാങ്കില്‍ പണം തിരിച്ചടക്കാനും നിവര്‍ത്തിയില്ല. ജീവിക്കാനായി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കണം. 12 വര്‍ഷം രാജ്യത്തെ സേവിച്ച അനിലിന്‍െറ മൃതദേഹത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്നും ലിനി പറഞ്ഞു. പിതാവ് അച്ചന്‍കുഞ്ഞ്, മാതാവ് മണി, സഹോദരി അനില, മകള്‍ ആക്സ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.