പട്ടണക്കാട് ബാങ്ക് ക്രമക്കേട്: ഭരണസമിതിക്ക് കാരണംകാണിക്കല്‍ നോട്ടീസ്

ചേര്‍ത്തല: പട്ടണക്കാട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിന്‍െറ അന്വേഷണഭാഗമായി ഭരണസമിതിക്ക് സഹകരണ വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഭരണസമിതി പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴുദിവസത്തിനകം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് 32ാം വകുപ്പ് അനുസരിച്ച് ജോയന്‍റ് രജിസ്ട്രാറുടെ നോട്ടീസ്. ജോയന്‍റ് രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് പ്രത്യേക ദൂതന്‍ മുഖേനയാണ് ഭരണസമിതി അംഗങ്ങള്‍ക്ക് നോട്ടീസ് എത്തിച്ചത്. വായ്പയിലും ചെക് ഡിസ്കൗണ്ടിലും ഗുരുതര ക്രമക്കേടുകളിലൂടെ കോടിക്കണക്കിന് രൂപ തിരിമറി നടത്തിയതായും ബാങ്കിന് ധനനഷ്ടം വരുത്തിയതായും നിയമവും ചട്ടവും അനുശാസിക്കുന്ന പ്രാഥമിക ഉത്തരവാദിത്തംപോലും ഭരണസമിതി നിറവേറ്റിയില്ളെന്നും ഉള്‍പ്പെടെയാണ് കുറ്റാരോപണം. ബാങ്കിന്‍െറ ഉത്തമതാല്‍പര്യം ബലികഴിച്ചെന്നും കണ്ടത്തെലുണ്ട്. 65ാം വകുപ്പനുസരിച്ച് സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിന്‍െറയും അതിലെ റിപ്പോര്‍ട്ടിന്‍െറയും അടിസ്ഥാനത്തിലാണ് ഭരണസമിതിക്കെതിരെ നടപടി ആരംഭിച്ചത്. ജീവനക്കാരും ഭരണസമിതിയും ചേര്‍ന്ന് ദീര്‍ഘകാലമായി നടത്തിവന്ന ക്രമക്കേടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.