വടുതല: എന്നും പ്രാര്‍ഥനയോടെയാണ് അരൂക്കുറ്റി പഞ്ചായത്ത് നദ്വത്ത് നഗറിന് സമീപത്തെ മണിയമ്പള്ളി പാലത്തിലൂടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നത്. 50 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന്‍െറ അടിഭാഗവും റോഡും കൈവരികളും തകര്‍ന്നിരിക്കുകയാണ്. ഇരുവശത്തുമുള്ള ഇരുമ്പുകാലുകളില്‍ തട്ടി വിദ്യാര്‍ഥികളുടെ കാല്‍ മുറിയുന്നത് പതിവാണ്. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളും വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാരുമാണ് ദിവസവും പാലത്തിലൂടെ സഞ്ചരിക്കുന്നത്. ഒരേസമയം ഒരുവാഹനത്തിന് മാത്രം പോകാന്‍ വീതിയുള്ളൂവെന്നതും പ്രധാന പ്രശ്നമാണ്.എ.എം. ആരിഫ് എം.എല്‍.എ പാലം സന്ദര്‍ശിച്ച് ആവശ്യമായ തുക അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് നടപടി ഉണ്ടായില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റിലോ സര്‍ക്കാറിന്‍െറ മറ്റുപദ്ധതികളിലോ ഉള്‍പ്പെടുത്തി പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടതാണ്. എന്നിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ല. ബലക്ഷയമുള്ള പാലം പാലം പുതുക്കിപ്പണിയണമെന്നാണ് വിദ്യാര്‍ഥികളുടെയും യാത്രക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.