വികസനത്തിന് ഒരുമിച്ചുനില്‍ക്കണം -മന്ത്രി കെ.ടി. ജലീല്‍

പിറവം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന ജനപ്രതിനിധികള്‍ ഭരണപ്രതിപക്ഷ ഭേദമന്യേ വികസനകാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ.ടി. ജലീല്‍. ഒരുമിച്ച് നിന്നാലേ നാടിന്‍െറ വികസനം സാധ്യമാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ കേരളയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചേംബര്‍ നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പുതുതായി രൂപവത്കരിച്ച നഗരസഭകളില്‍ പശ്ചാത്തല സൗകര്യം ഒരുക്കിയിട്ടുണ്ട്. കൗണ്‍സിലര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുകയും ചെയ്തു. ചേംബര്‍ ചെയര്‍മാന്‍ വി.വി. രമേശ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി. ചേംബര്‍ സെക്രട്ടറി സാബു കെ. ജേക്കബ്, നഗരകാര്യ ഡയറക്ടര്‍ ഡോ. കെ. വാസുകി, ഭാസ്കരന്‍ മാസ്റ്റര്‍, ലീല അഭിലാഷ്, രമേശ് ഡി. കുറുപ്പ്, ഡബ്ള്യു.ആര്‍. ഹീബ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ 87 നഗരസഭകളിലെ ചെയര്‍മാന്‍മാര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.