സ്ഥലവില നല്‍കിയില്ല; മങ്കൊമ്പ് പാലം നിര്‍മാണം മന്ദഗതിയില്‍

കുട്ടനാട്: മങ്കൊമ്പ് പാലത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. പാലം നിര്‍മാണം പകുതിയിലധികവും പൂര്‍ത്തിയായ സാഹചര്യത്തില്‍ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യക്തികളില്‍നിന്ന് സ്ഥലത്തിന്‍െറ സമ്മതപത്രം വാങ്ങിയ വടക്കേ കരയിലാണ് ഇനി നിര്‍മാണം നടക്കേണ്ടത്. സ്ഥലം ഉടമകളില്‍നിന്ന് സമ്മതപത്രം ലഭിച്ചെങ്കിലും സ്ഥലത്തിന് നിശ്ചയിച്ചിരിക്കുന്ന തുക ഇനിയും ഉടമകള്‍ക്ക് ലഭിച്ചിട്ടില്ല. തുക നല്‍കാതെ ഏറ്റെടുത്ത സ്ഥലത്ത് നിര്‍മാണം അനുവദിക്കാനാവില്ളെന്ന നിലപാടിലാണ് ഉടമകള്‍ എന്നാണ് അറിയുന്നത്. ഇതോടെയാണ് പാലത്തിന്‍െറ നിര്‍മാണം മന്ദഗതിയിലായിരിക്കുന്നത്. അതേസമയം, ഭൂമിയുടെ വില നല്‍കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനോടകം പാലത്തിന്‍െറ ആകെയുള്ള ഏഴ് തൂണുകളില്‍ ഒരെണ്ണമൊഴികെയുള്ളവ പൂര്‍ത്തിയായി. അവശേഷിക്കുന്ന തൂണ് വടക്കേ കരയില്‍ സ്വകാര്യ വ്യക്തികള്‍ നല്‍കേണ്ട സ്ഥലത്താണ് സ്ഥാപിക്കേണ്ടത്. ഏഴ് സ്പാനുകളില്‍ മൂന്നെണ്ണം ഇതിനകം പൂര്‍ത്തിയായി. ഒന്നിന്‍െറ നിര്‍മാണം പുരോഗമിക്കുന്നു. 2014 ഫെബ്രുവരിയില്‍ ശിലാസ്ഥാപനം നടത്തിയപ്പോള്‍ രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ നല്‍കിയ ഉറപ്പ്. കാവാലം പാലത്തിനായി ഇത്തവണ ബജറ്റില്‍ തുകയും അനുവദിച്ചിട്ടുണ്ട്. മങ്കൊമ്പ്, കാവാലം പാലങ്ങള്‍ കുട്ടനാടിന്‍െറ വടക്കന്‍ മേഖലയുടെ വികസനത്തിന് നിര്‍ണായക പങ്ക് വഹിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.