മികച്ച ബഡ്സ് സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കുന്നത് പരിഗണനയില്‍– തോമസ് ഐസക്

മുഹമ്മ: മികച്ച ബഡ്സ് സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ നിര്‍മിച്ച മാരാരി ബഡ്സ് സ്പെഷല്‍ സ്കൂളിന്‍െറ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ സ്കൂളുകളിലെ കുട്ടികള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഭിന്നശേഷിക്കാര്‍ പഠിക്കുന്ന സ്കൂളുകളിലും ഏര്‍പ്പെടുത്തും. പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. പ്രിയേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ടൂറിസം അവാര്‍ഡ് നേടിയ പി. സുബ്രഹ്മണ്യന്‍, സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ടി.ജി. വിജേഷ്കുമാര്‍, മികച്ച അങ്കണവാടി വര്‍ക്കര്‍ ഗീതമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ എ പ്ളസ് നേടിയ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്തു. ബഡ്സ് സ്കൂള്‍ വാര്‍ഷികം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ഗ്രീന്‍സിറ്റി റോട്ടറിയുടെ സഹായം പൊന്നപ്പനില്‍നിന്ന് ജില്ലാ പഞ്ചയാത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മാത്യു ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസര്‍ മുഖ്യ സന്ദേശം നല്‍കി. എ.ഇ.ഒ സുഭാഷ്, ഷീബ എസ്.കുറുപ്പ്, സന്ധ്യ ബെന്നി, ജമീല പുരുഷോത്തമന്‍, എന്‍.കെ. നടേശന്‍, പ്രഭ മധു, മേരി ഗ്രേസ്, പി.ബി. സുര, കെ.കെ. രമണന്‍, പി.കെ. പൊന്നപ്പന്‍, ഡി. ഹര്‍ഷകുമാര്‍, സി.കെ. ഹരിലാല്‍, വി. ശ്രീകുമാര്‍, കെ.എസ്. സോണി, സുകന്യ, പി. കൃഷ്ണന്‍കുട്ടി നായര്‍, വി.വി. പ്രസാദ്, ശരണ്യ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.