ദാരിദ്ര്യരേഖക്ക് താഴെയുള്ള റേഷന്‍ കാര്‍ഡ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണം

കരുവാറ്റ: അഞ്ചുവര്‍ഷമായി പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി കാര്‍ഡ് സിവില്‍ സപൈ്ളസ് വകുപ്പ് വിതരണം ചെയ്യുമെന്ന് കരുതി പ്രതീക്ഷയോടെ കഴിയുന്ന കര്‍ഷകത്തൊഴിലാളികളില്‍പെട്ട രോഗികള്‍ക്കും മറ്റ് അര്‍ഹതപ്പെട്ട പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കും ബി.പി.എല്‍ കാര്‍ഡ് അര്‍ഹതയുടെ മാനദണ്ഡത്തില്‍ നല്‍കണമെന്ന് ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ കരുവാറ്റ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. താലൂക്ക് സപൈ്ള ഓഫിസുകളില്‍ ബി.പി.എല്‍ കാര്‍ഡിലെ അംഗം പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കി അവര്‍ പറയുന്ന ചട്ടങ്ങള്‍ പാലിക്കുമ്പോള്‍ ഇവര്‍ക്ക് എ.പി.എല്‍ നല്‍കുന്നതിന്‍െറ സാങ്കേതികവശം മനുഷ്യാവകാശ കമീഷനടക്കം ശ്രദ്ധിക്കണം. ഇതുകാരണം കുടുംബ കാര്‍ഡില്‍ നിന്ന് വേര്‍പെടാതെ അനേകം കര്‍ഷത്തൊഴിലാളികള്‍ക്ക് മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. പ്രസിഡന്‍റ് സി. ശോഭ അധ്യക്ഷത വഹിച്ചു. രാജു, സുശീല, ബിന്ദു, ഉഷ ശിവദാസ്, തങ്കമണി, സുകു, പ്രസന്നന്‍, റെജിമോള്‍, മഞ്ജു, കൊച്ചുമോള്‍, അമ്മിണി, ഷൈലജ, ലാലു, രാധ, കുഞ്ഞൂട്ടി, തമ്പാന്‍, സുരേന്ദ്രന്‍, കൊച്ചുമോന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.