മൂവാറ്റുപുഴ: മാനാറിയിലെ കരിങ്കല്‍ ക്വാറികള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന നടന്നിട്ടും എക്സൈസ് നടപടിയെടുക്കുന്നില്ല. പായിപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട മനാറി കേന്ദ്രീകരിച്ചാണ് വ്യാജമദ്യമുള്‍പ്പെടെ വില്‍പന നടത്തുന്നത്. ഇരുപതോളം പാറമട പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഇവരുടെ ഒത്താശയോടെയാണ് ഓട്ടോയില്‍ മദ്യവില്‍പന . ബിവറേജസ് ഒൗട്ട്ലറ്റുകളില്‍നിന്ന് വാങ്ങുന്ന മദ്യത്തിനുപുറമെ വ്യാജനും വിറ്റഴിക്കുന്നുണ്ടെന്നാണ് സൂചന. തൊടുകറികളും മറ്റു സംവിധാനങ്ങളുമൊരുക്കി മദ്യവില്‍പനശാലയുടെ സൗകര്യങ്ങളോടെയാണ് കച്ചവടം നടന്നുവരുന്നത്. മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച വില്‍പനശാലക്കെതിരെ പരാതി ഉയര്‍ന്നങ്കിലും നടപടിയില്ല. പായിപ്ര കവലയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ഉള്ളിലായി വിജനമായ സ്ഥലത്താണ് പാറമട പ്രവര്‍ത്തിക്കുന്നത്. നിരവധി തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുണ്ട്. ഇവര്‍ക്കിടയിലാണ് വില്‍പന ഏറെയും .നിരവധിയാളുകള്‍ വെളിയില്‍നിന്ന് ഇവിടെ മദ്യപിക്കാനത്തെുന്നുണ്ട്. പായിപ്ര, കാവുംപടി, മാനാറി മേഖലകളിടക്കം ഏജന്‍റുമാരെ വെച്ചാണ് പ്രവര്‍ത്തനം. കാവുംപടി ജങ്ഷനില്‍നിന്ന് ഒറ്റപ്പെട്ട മാനാറിയിലേക്ക് അപരിചിത വാഹനങ്ങളോ ആളുകളോ പോകുന്നുണ്ടെന്നറിഞ്ഞാല്‍ ഉടന്‍ വിവരം മദ്യവില്‍പന കേന്ദ്രത്തിലത്തെും. ഇതോടെ ഓട്ടോയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല ഏതെങ്കിലും ഒഴിഞ്ഞ ക്വാറിയില്‍ ഒളിപ്പിക്കും. നിരോധിത പുകയില ഉല്‍പന്നങ്ങളും മറ്റും വില്‍പന നടത്തുന്ന മൊബൈല്‍ മദ്യശാലക്കെതിരെ നടപടി സ്വീകരിക്കാത്തതിനുപിന്നിലെ കാരണം അജ്ഞാതമാണ്. പ്രവര്‍ത്തനവിവരം ഉദ്യോഗസ്ഥര്‍ക്കും അറിയാം. മൂവാറ്റുപുഴ എക്സൈസിനിപ്പോള്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടുന്ന പണി മാത്രമെയുള്ളൂ. വ്യാജമദ്യവില്‍പനയും മയക്കുമരുന്ന് വ്യാപാരവും കഞ്ചാവ് വില്‍പനയും പൊടിപൊടിക്കുന്ന നഗരത്തിലെ കഞ്ചാവ് വേട്ടക്കടക്കം വെളിയില്‍നിന്ന് സ്കോഡ് വരേണ്ട അവസ്ഥയാണ്. മാസങ്ങള്‍ക്കുമുമ്പ് ആയവനയില്‍ പ്രവര്‍ത്തിച്ചുവന്ന വ്യാജ വിദേശമദ്യ ഉല്‍പാദനകേന്ദ്രം അടച്ചുപൂട്ടിച്ചത് പാലക്കാട്ടുനിന്നത്തെിയ എക്സൈസ് സ്ക്വാഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.