ചുണ്ടന്‍വള്ളങ്ങള്‍ക്ക് ഭീഷണിയായി ഉയരമില്ലാത്ത പാലങ്ങള്‍

കുട്ടനാട്: അച്ചന്‍കോവിലാറ്റിലെ ഉയരമില്ലാത്ത പാലങ്ങള്‍ കിഴക്കന്‍ മേഖലയിലേക്കുള്ള ചുണ്ടന്‍വള്ളങ്ങളുടെ വരവിന് ഭീഷണിയാകുന്നു. അച്ചന്‍കോവിലാറ്റിലെ ചെന്നിത്തലക്ക് പടിഞ്ഞാറ് കരിപ്പുഴക്കും പള്ളിപ്പാടിനും ഇടക്കുള്ള ഇരുപത്തെട്ട് കടവ്, നാലുകെട്ടും കവല എന്നിവിടങ്ങളിലെ വീതിയും ഉയരവും കുറഞ്ഞ പാലങ്ങളാണ് വള്ളങ്ങളുടെ വരവിന് ഭീഷണിയായി നില്‍ക്കുന്നത്. ചെന്നിത്തലയില്‍ അച്ചന്‍കോവിലാറ്റില്‍ നടക്കുന്ന മദര്‍ തെരേസ ട്രോഫി ജലോത്സവം, വാഴക്കൂട്ടം കടവിലെ പുത്തനാറ്റില്‍ നടക്കുന്ന സന്തോഷ് ട്രോഫി ജലോത്സവം എന്നിവക്ക് കുട്ടനാട്ടില്‍നിന്ന് വരുന്ന ചുണ്ടന്‍വള്ളങ്ങള്‍ ഈ പാലങ്ങള്‍ കടന്നാണ് എത്തുന്നത്. പൊക്കം കുറഞ്ഞ ഈ രണ്ട് പാലത്തിന് സമീപവും വള്ളം എത്തുമ്പോള്‍ തുഴച്ചിലുകാര്‍ അച്ചന്‍കോവിലാറ്റിലെ നിലയില്ലാ കയത്തിലിറങ്ങി വള്ളം മുക്കിയാണ് പാലം കടക്കുന്നത്. ഈ സാഹസപ്രവര്‍ത്തനം നടത്തി മണിക്കൂറുകള്‍ തുഴയെറിഞ്ഞശേഷം മത്സരത്തിലേര്‍പ്പെടുന്നതും തുഴച്ചിലുകാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഇതൊക്കെ ചൂണ്ടിക്കാട്ടി മദര്‍തെരേസ ട്രോഫി ജലോത്സവ സംഘാടകരായ മാവേലിക്കര ബോട്ട് റേസ് ആന്‍ഡ് റിക്രിയേഷന്‍ ക്ളബ് കലക്ടര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.