അനധികൃത മല്ലിക്കക്ക ഖനനം വ്യാപകം; അധികൃതര്‍ നിസ്സംഗതയില്‍

പൂച്ചാക്കല്‍: വേമ്പനാട്ടുകായലില്‍ അനധികൃത മല്ലിക്കക്ക ഖനനം വ്യാപകമായിട്ടും അധികൃതര്‍ നിസ്സംഗതയില്‍. വേമ്പനാട്ടുകായലിലെ പാണാവള്ളിക്ക് സമീപം ഊടുപുഴ, അമ്മത്തുശ്ശേരി ഭാഗങ്ങളിലാണ് മല്ലിക്കക്ക ഖനനം വ്യാപകം. സാധാരണ മത്സ്യങ്ങളുടെ പ്രജനനം നടക്കാറുള്ളത് ജൂണിലും ജൂലൈയിലുമാണ്. കഴിഞ്ഞമാസം പ്രജനനത്തില്‍ വിരിഞ്ഞ മല്ലിക്കക്കയാണ് മത്സ്യത്തൊഴിലാളികള്‍ കൊല്ലി ഉപയോഗിച്ച് വാരിയെടുക്കുന്നത്. വളര്‍ച്ചയത്തൊത്ത കക്കകള്‍ കായലില്‍നിന്ന് വാരുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നിരോധിച്ചതാണ്. വംശനാശം ഉണ്ടാക്കാവുന്ന മല്ലിക്കക്ക ഖനനത്തിനെതിരെ അധികാരികള്‍ മൗനത്തിലാണ്. ഫിഷറീസ് വകുപ്പ്, മൈനിങ് ആന്‍ഡ് ജിയോളജി, പൊലീസ് എന്നീ വിഭാഗങ്ങള്‍ കാണിക്കുന്ന നിസ്സംഗതയാണ് നിയമലംഘനത്തിലൂടെ ഖനനം നടത്താന്‍ ധൈര്യം പകരുന്നത്. ഒരു നിയമനടപടിയും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നില്ല. വളര്‍ച്ചയത്തൊത്ത കക്ക പ്രജനനത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വാരിയെടുത്ത് വില്‍ക്കുന്നതിലൂടെ വേമ്പനാട്ടുകായിലിലെ വലിയ കക്ക സമ്പത്താണ് ഇല്ലാതാകുന്നത്. പൂര്‍ണ വളര്‍ച്ച എത്തുന്ന കക്കക്കും ഇറച്ചിക്കും നല്ല വില ലഭിക്കും. വള്ളങ്ങളില്‍ വാരിനിറക്കുന്ന മല്ലിക്കക്കകള്‍ പെരുമ്പളം സൗത് ജെട്ടിക്ക് സമീപം സ്വകാര്യവ്യക്തി വാങ്ങിക്കൂട്ടുകയാണ്. ഒരു കുട്ട കക്കക്ക് 40 രൂപ പ്രകാരമാണ് ഇടപാട് നടക്കുന്നത്. ഇത് വളര്‍ച്ചയത്തെിയാല്‍ ഇതിന്‍െറ നാലിരട്ടിയാകും. ഇത് പൊട്ടിച്ചാല്‍ ലഭിക്കുന്ന കക്കയിറച്ചി കിലോക്ക് 50 മുതല്‍ 100 രൂപ വരെയും ലഭിക്കും. ഇതൊക്കെ അവഗണിച്ചാണ് മത്സ്യത്തൊഴിലാളികളില്‍ ഒരുവിഭാഗം മല്ലിക്കക്ക ഖനനം ചെയ്യുന്നത്. പെരുമ്പളം ദീപില്‍ വാങ്ങിക്കൂട്ടുന്ന കക്കശേഖരം ഇവിടെനിന്ന് പൂത്തോട്ടയില്‍ എത്തിച്ച് ലോറിയില്‍ കയറ്റി തമിഴ്നാട്ടിലേക്ക് കടത്തുകയാണ് പതിവ്. കുറഞ്ഞ വിലയ്ക്ക് കടത്തിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധ കമ്പനികളില്‍ കൊള്ള ലാഭത്തിന് മറിച്ച് നല്‍കുന്ന ലോബി വര്‍ഷങ്ങളായി പ്രദേശത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.