ഓപറേഷന്‍ ഭായി: മൂവാറ്റുപുഴയില്‍ മദ്യവും 375 പാക്കറ്റ് ഹാന്‍സും പിടികൂടി

മൂവാറ്റുപുഴ: ‘ഓപറേഷന്‍ ഭായി’യുടെ ഭാഗമായി എക്സൈസും പൊലീസും സംയുക്തമായി മൂവാറ്റുപുഴയില്‍ നടത്തിയ റെയ്ഡില്‍ വില്‍പനക്ക് അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവും 375 പാക്കറ്റ് ഹാന്‍സും കള്ള് കടത്തിയ ഓട്ടോയും പിടികൂടി. രണ്ടുപേരെ അറസ്റ്റ്ചെയ്തു. തെങ്കാശി സ്വദേശി വേല്‍പാണ്ടി (42), ഇലഞ്ഞി പെരുമ്പടവം ഇടക്കാട്ടുവയല്‍ പുത്തന്‍പുര ബെന്നി വര്‍ഗീസ് (49) എന്നിവരാണ് പിടിയിലായത്.ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലടക്കം പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് വൈകീട്ട് വരെ തുടര്‍ന്നു. തമിഴ്നാട് സ്വദേശി താമസിച്ചിരുന്ന കാവുങ്കരയിലെ വാടകവീട്ടില്‍നിന്നുമാണ് അനധികൃത വില്‍പനക്ക് സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടിയത്. ബിവറേജസ് ഷോപ്പില്‍നിന്ന് വാങ്ങുന്ന മദ്യം വാടക വീട്ടിലത്തെിച്ച് സൂക്ഷിച്ച ശേഷം ചെറിയ കുപ്പികളിലാക്കി മാറാടി ഭാഗത്തെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുകയായിരുന്നു. പുലര്‍ച്ചെ ഇത് തയാറാക്കുന്നതിനിടെയാണ് തെങ്കാശി സ്വദേശി വേല്‍പാണ്ടി പിടിയിലായത്. മദ്യത്തിനുപുറമെ മദ്യം വിറ്റ് സ്വരൂപിച്ച തുകയും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഉത്തര്‍പ്രദേശ് സ്വദേശി കളുടെ പക്കല്‍നിന്ന് 375 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തത്. പിറവം റോഡിലൂടെ ഓട്ടോയില്‍ കള്ള് കടത്തുന്നതിനിടെയാണ് ബെന്നി വര്‍ഗീസ് പിടിയിലായത്. കള്ളും ഓട്ടോയും പിടിച്ചെടുത്തു. എക്സൈസ് സി.ഐമാരായ സജീവ് കുമാര്‍ നമ്പ്യാര്‍, ടി.എം. കാസിം, പൊലീസ് സി.ഐ ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.