നവാഗതര്‍ക്ക് പുത്തനുണര്‍വ് പകര്‍ന്ന് മദ്റസാ പ്രവേശനോത്സവം

ആലപ്പുഴ: മതവിദ്യാഭ്യാസത്തിന് തുടക്കംകുറിച്ച് മദ്റസകളിലേക്കത്തെിയ കുരുന്നുകള്‍ക്ക് പുത്തനുണര്‍വ് പകര്‍ന്ന് പ്രവേശനോത്സവം. സ്കൂള്‍ അവധി ദിനമായിരുന്നതിനാല്‍ ഞായറാഴ്ചയായിരുന്നു മദ്റസകളധികവും പ്രവേശനോത്സവം സംഘടിപ്പിച്ചത്. മിഠായികളും മധുരപലഹാരങ്ങളും ബലൂണുകളും കൈയില്‍ കിട്ടിയപ്പോള്‍ ആദ്യദിനം ആഘോഷത്തിന്‍െറ പ്രതീതിയായിരുന്നു നവാഗതര്‍ക്ക്. തോരണങ്ങള്‍ അലങ്കരിച്ചും ചുവരുകളില്‍ സന്ദേശം പതിച്ചും പി.ടി.എ കമ്മിറ്റിയും മുതിര്‍ന്ന വിദ്യാര്‍ഥികളും പരിപാടി ആകര്‍ഷണീയമാക്കി. ലജ്നത്ത് വാര്‍ഡ് ദറസ് മഹല്ല് എസ്.എ.ബി.ടി.എം മദ്റസയില്‍ നടന്ന പ്രവേശനോത്സവത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്‍റ് സി. മുഹമ്മദ് അല്‍ഖാസിമി പഠനാരംഭം കുറിച്ചു. മഹല്ല് പ്രസിഡന്‍റ് അഡ്വ. എസ്. ഗുല്‍സാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് അജീബ് അമാന്‍ അധ്യക്ഷത വഹിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി മുഹമ്മദ് യൂനിസ്, സദര്‍ മുഅല്ലിം എ.എം. സുധീര്‍ മുസ്ലിയാര്‍, അധ്യാപകരായ എ.എം. ശാഫി റഹ്മത്തുല്ലാഹ്, അബ്ദുല്‍ റഊഫ് എന്നിവര്‍ സംസാരിച്ചു. ആലിശ്ശേരി നസ്റുല്‍ ഇഖ്വാന്‍ മദ്റസയില്‍ നടന്ന പരിപാടി ആലപ്പുഴ ഡിവൈ.എസ്.പി എം.ഇ. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജില്ലാ പ്രസിഡന്‍റ് സി. മുഹമ്മദ് അല്‍ഖാസിമി പ്രഭാഷണം നടത്തി. മദ്റസ പ്രസിഡന്‍റ് എ.ആര്‍. യാസര്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം എ.എം. മുഈനുദ്ദീന്‍ മുസ്്ലിയാര്‍, അഡ്വ. കെ. നജീബ്, മുഹമ്മദ്, എം.എച്ച്. യൂസുഫ്, റഫീഖ് മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു. വലിയകുളം തഹ്ദീബുല്‍ മുസ്ലിം അസോസിയേഷന്‍ മദ്റസയില്‍ മഹല്ല് ഇമാം അബ്ദുല്‍ ലത്വീഫ് ലത്വീഫി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഫൈസല്‍ തെക്കേമുറി അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം പി.എ. ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ പ്രഭാഷണം നടത്തി. പി.എ. ഇസ്മാഈല്‍ ഹാജി, പി.ജെ. അശ്റഫ് ലബ്ബാദാരിമി, ശൗക്കത്തലി ഫൈസി, മുസ്തഫ ഫൈസി, ഹാഫിസ് സൈഫുദ്ദീന്‍, ഫാസില്‍ മുസ്ലിയാര്‍, നാസിം മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ണഞ്ചേരി: പൊന്നാട് മുനവ്വിറുല്‍ ഇസ്ലാം മദ്റസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്‍റ് സി.സി. നിസാര്‍ ഉദ്ഘാടനം ചെയ്തു. ഖത്തീബ് മുഹമ്മദ് ഹനീഫ ബാഖവി, എന്‍.കെ. സെയ്തു മുഹമ്മദ്, അനസ് സഖാഫി, റഫീഖ് ദാരിമി, അബ്ദുല്‍ ഖാദര്‍ മദനി എന്നിവര്‍ സംസാരിച്ചു. ഹിദായത്തുല്‍ ഇസ്ലാം മദ്റസയില്‍ സംഘടിപ്പിച്ച പരിപാടി അസിസ്റ്റന്‍റ് ഖത്തീബ് അബ്ദുസ്സലാം റഷാദി ഉദ്ഘാടനം ചെയ്തു. ഷിഹാബ് വട്ടച്ചിറ അധ്യക്ഷത വഹിച്ചു. ബഷീര്‍ മുസ്ലിയാര്‍, അസ്ലം, നവാസ് നൈന, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.