പുതിയ തൊഴില്‍ സംരംഭങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം –മന്ത്രി തിലോത്തമന്‍

അരൂര്‍: നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന വ്യവസായങ്ങളെ പുനര്‍ജീവിപ്പിക്കാനും പുതിയ തൊഴില്‍ സംരംഭങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി. തിലോത്തമന്‍. ഐസ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ചന്തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എം.കെ. പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.എം. ആരിഫ്, കെ.ജെ. മാക്സി, സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍, അരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി. രത്നമ്മ, വൈസ് പ്രസിഡന്‍റ് കെ.ആര്‍. നന്ദകുമാര്‍, പഞ്ചായത്ത് അംഗം സി.കെ. പുഷ്പന്‍, ബിപിന്‍ ശങ്കര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എം.എസ്. അനസ്, നവാസ് ഷാ, കെ. ഉത്തമന്‍, കെ.എം. മീരാസാഹിബ്, ജോസഫ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഐസ് ബുള്ളറ്റിന്‍ പ്രകാശനം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, സീനിയര്‍ അംഗങ്ങളെ ആദരിക്കല്‍ എന്നിവയും ഉണ്ടായിരുന്നു. സമുദ്രോല്‍പന്ന കയറ്റുമതി വ്യവസായത്തിന്‍െറ പ്രധാന കണ്ണിയായ ഐസ് പ്ളാന്‍റുകള്‍ക്ക് വൈദ്യുതി സബ്സിഡി അനുവദിക്കണമെന്നും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.