എല്ലാ മതങ്ങളെയും ബഹുമാനിക്കാന്‍ മനസ്സ് ഉണ്ടാകണം –ഡി. ബാബുപോള്‍

ചാരുംമൂട്: എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി വിദ്യാര്‍ഥികള്‍ മാറണമെന്ന് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ അഭിപ്രായപ്പെട്ടു. നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്ര ഭരണസമിതിയുടെ വിദ്യാഭ്യാസ സാമൂഹികക്ഷേമ പദ്ധതിയായ പരബ്രഹ്മ വിദ്യാജ്യോതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ കഠിനാധ്വാനത്തിന് തയാറാകണം. പഠനം പുസ്തകത്തില്‍ ഒതുക്കാതെ അറിവ് നേടാന്‍ ജീവിതാവസാനം വരെ വായന തുടരണം. പുന്നയ്ക്കാകുളങ്ങര മാധവന്‍ ഉണ്ണിത്താന്‍ സ്മാരക കാഷ് അവാര്‍ഡ് വിതരണം കൊടിക്കുന്നില്‍ സുരേഷ് എം.പിയും ഉയര്‍ന്ന വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കല്‍ ആര്‍. രാജേഷ് എം.എല്‍.എയും നെടുകുളഞ്ഞി ഗോവിന്ദപ്പിള്ള സ്മാരക അവാര്‍ഡ് വിതരണം ഡോ. ഡി. ബാബുപോളും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വിശ്വന്‍ പടനിലം, നൂറനാട് പഞ്ചായത്ത് പ്രസിഡന്‍റ് പി. അശോകന്‍ നായര്‍, പാലമേല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഓമന വിജയന്‍, ക്ഷേത്ര ഭരണസമിതി സെക്രട്ടറി പി. പ്രമോദ്, വൈസ് പ്രസിഡന്‍റ് ആര്‍. അജയന്‍, ജോയന്‍റ് സെക്രട്ടറി സുരേഷ് പാറപ്പുറം, ട്രഷറര്‍ എ. അജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.