അമ്പലപ്പുഴ: കാലവര്‍ഷത്തത്തെുടര്‍ന്ന് ഒരുമാസം മുമ്പ് മുറിച്ചുവിട്ട തോട്ടപ്പള്ളി സ്പില്‍വേ കനാലിലെ പൊഴി അടഞ്ഞതുമൂലം കഴിഞ്ഞദിവസം വീണ്ടും മുറിച്ചുവിടേണ്ടി വന്നത് കരാറിലെ അഴിമതിയാണെന്ന് ആരോപണം. തുടര്‍ച്ചയായ മഴയും കിഴക്കന്‍ വെള്ളത്തിന്‍െറ വരവും വര്‍ധിച്ചതിനാല്‍ ജൂണിലാണ് തോട്ടപ്പള്ളി പൊഴി മുറിച്ചത്. 16 ലക്ഷം രൂപയായിരുന്നു ചെലവ്. സ്വകാര്യവ്യക്തിക്കായിരുന്നു അന്ന് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍, ഒരുമാസത്തിനുശേഷം തോട്ടപ്പള്ളി പൊഴി വീണ്ടും അടഞ്ഞു. സാധാരണ രീതിയില്‍ ഒരുപ്രാവശ്യം പൊഴി മുറിച്ചാല്‍ ആറുമാസം കഴിഞ്ഞേ അടയുകയുള്ളൂ. പൊഴി അടഞ്ഞശേഷമേ സ്പില്‍വേയിലെ ഷട്ടറുകള്‍ താഴ്ത്തുകയും ചെയ്യാറുള്ളൂ. എന്നാല്‍, ഇതിന് വിപരീതമായി തോട്ടപ്പള്ളി പൊഴി വീണ്ടും അടഞ്ഞതാണ് ചര്‍ച്ചയായത്. പൊഴി മുറിക്കലില്‍ അഴിമതിയുണ്ടെന്ന് കാട്ടി കര്‍ഷക സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തിലാണ്. ഇവര്‍ കഴിഞ്ഞദിവസം തോട്ടപ്പള്ളി ഇറിഗേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. വെള്ളപ്പൊക്കം രൂക്ഷമായതിനത്തെുടര്‍ന്ന് ജൂണ്‍ 13നാണ് 203 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും രണ്ടരമീറ്റര്‍ ആഴത്തിലും പൊഴി മുറിച്ചത്. യന്ത്രം ഉപയോഗിച്ച് മണല്‍ നീക്കുന്ന ജോലി തുടരുകയാണ്. ഇപ്പോള്‍ കനാലുകളില്‍ മണല്‍ നിറഞ്ഞതിനാല്‍ ടി.എസ് കനാല്‍-ലീഡിങ് ചാനല്‍ എന്നിവിടങ്ങളില്‍നിന്ന് ശക്തമായ നീരൊഴുക്ക് സ്പില്‍വേ കനാലിലേക്ക് ഉണ്ടാകുന്നില്ല. തോട്ടപ്പള്ളി സ്പില്‍വേ കനാലില്‍ ആഴം ഇല്ലാത്തതും നീരൊഴുക്ക് കുറഞ്ഞ് പൊഴി അടഞ്ഞതിന് മറ്റൊരു കാരണമായും പറയുന്നുണ്ട്. ദേശീയ ജലപാതയുടെ ആഴം കൂട്ടിയപ്പോള്‍ സ്പില്‍വേ കനാലില്‍നിന്ന് വേണ്ടത്ര ആഴം കൂട്ടിയില്ളെന്ന് ആക്ഷേപമുണ്ട്. കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുകയും കിഴക്കന്‍ വെള്ളത്തിന്‍െറ വരവ് വര്‍ധിക്കുകയും ചെയ്താല്‍ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്പില്‍വേ കനാലില്‍ ജലനിരപ്പ് ഉയരാതിരിക്കുകയും കടല്‍ജലം തിരികെ ഷട്ടറുകളിലൂടെ കടന്ന് ടി.എസ് കനാല്‍, ലീഡിങ് ചാനല്‍ എന്നിവിടങ്ങളിലേക്ക് എത്തിയാല്‍ വന്‍തോതില്‍ കൃഷിനാശത്തിന് കാരണമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. പാടശേഖരങ്ങളുടെ ബണ്ടുകള്‍ സുരക്ഷിതമല്ല. അതിനാല്‍ കനാലിന്‍െറ ആഴം വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.