കായംകുളം നഗരത്തിലെ മാലിന്യപ്രശ്നം പഠിക്കാന്‍ ശുചിത്വ മിഷന്‍

കായംകുളം: നഗരത്തിലെ മാലിന്യപ്രശ്നം പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ ശുചിത്വ മിഷന്‍ ഡയറക്ടര്‍ എത്തുന്നു. 21ന് നടക്കുന്ന നഗരസഭാ കൗണ്‍സിലിലും തുടര്‍ന്നുള്ള പൊതുയോഗത്തിലുമാണ് മിഷന്‍ ഡയറക്ടര്‍ ഡോ. കെ. വാസുകി പങ്കെടുക്കുന്നത്. വൈകുന്നേരം നടക്കുന്ന പൊതുയോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, ഹോട്ടലുടമ പ്രതിനിധികള്‍, ഓഡിറ്റോറിയം ഉടമകള്‍, ക്ളബ് ഭാരവാഹികള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, സന്നദ്ധ-സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. നഗരം നേരിടുന്ന പ്രധാന പ്രശ്നമായ മാലിന്യവിഷയം പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവിലെ മാലിന്യസംസ്കരണ പ്ളാന്‍റ് പദ്ധതി തുടരണമോയെന്നത് ചര്‍ച്ച ചെയ്യും. പദ്ധതിക്ക് ശുചിത്വ മിഷന്‍ മൂന്നര കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും നഗരം ഇടത് ഭരണത്തിലത്തെിയതോടെ പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗ്രീന്‍ ബെല്‍റ്റ് അടക്കം ഒരുക്കി പരിസ്ഥിതി സൗഹാര്‍ദ രീതിയിലുള്ള ആധുനിക സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, ഉറവിട മാലിന്യസംസ്കരണമാണ് നിലവിലെ നഗര ഭരണക്കാരുടെ താല്‍പര്യം. ഇതുസംബന്ധിച്ച് നിലവില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കവും രൂക്ഷമാണ്. നഗരത്തില്‍ മാത്രം ഒരോ ആഴ്ചയിലും 20 ടണ്ണോളം മാലിന്യമാണ് കുന്നുകൂടുന്നത്. ഇവ യഥാസമയം നീക്കം ചെയ്യാനാകുന്നില്ല. കായംകുളത്തെ കായലുകളടക്കം മത്സ്യ-മാംസ അവശിഷ്ടങ്ങളും മാലിന്യവും നിറഞ്ഞ് നാശമായിട്ടുണ്ട്. ഈ വിഷയങ്ങള്‍ക്കടക്കം പരിഹാരം കാണാനാകാതെ ഇരുട്ടില്‍തപ്പുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ശുചിത്വ മിഷന്‍െറ നേരിട്ടുള്ള ഇടപെടലുകളിലൂടെ വിഷയത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.