കാക്കനാട്: കഞ്ചാവ് വേട്ടക്കിറങ്ങിയ പൊലീസ് പുലിവാല്‍ പിടിച്ചു. രാത്രിയില്‍ കടവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ പൊലീസ് യുവാവിനെ പിടികൂടി മര്‍ദിച്ചെന്ന് ആരോപിച്ച് ഇടത് അനുകൂല ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നേതാക്കളും നാട്ടുകാരും രാത്രിയില്‍ തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ രാത്രി ഒരു മണിക്കൂറോളം ഉപരോധിച്ചു. കാക്കനാട് അത്താണി മേഖലയില്‍ തൃക്കാക്കര എസ്.ഐ വിപിന്‍ ദാസിന്‍െറ നേതൃത്വത്തിലാണ് പൊലീസ് കഞ്ചാവ് വേട്ടക്കിറങ്ങിയത്. അത്താണി കടത്തിണ്ണയില്‍ ദുരൂഹ സാഹചര്യത്തില്‍ പിടികൂടിയ യുവാവിനെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനക്കൂട്ടം വ്യാഴാഴ്ച രാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. നിരപരാധിയെ പിടികൂടിയ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനം സ്റ്റേഷനിലേക്ക് ഇരച്ച് കയറുകയായിരുന്നു. സംഘര്‍ഷാവസ്ഥയിലും ജനങ്ങളെ പ്രകോപിതരാക്കുന്ന നിലപാട് പൊലീസ് സ്വീകരിച്ചതാണ് പ്രശ്നം വഷളാക്കിയതെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. ജനപ്രതിനിധികളുമായി പൊലീസ് ചര്‍ച്ചക്ക് തയാറാവാതിരുന്നതും പ്രശ്നം വഷളാക്കി. സ്റ്റേഷന്‍ ഗേറ്റ് അടച്ച് പൊലീസ് സംഘം അകത്തേക്ക് ജനപ്രതിനിധികളെ കടത്തിവിടാതെ കാവല്‍ നിന്നു. അതിനിടെ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍, വെള്ളിയാഴ്ച തൃക്കാക്കര അസി. കമീഷണറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രാത്രി പത്തരയോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. പൊലീസ് ജീപ്പിലേക്ക് വലിച്ച് കയറ്റുന്നതിനിടെ കൈക്ക് പരിക്കേറ്റ യുവാവിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് യുവാക്കളുടെ സംഘം കൂട്ടം കൂടിനിന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി ജനപ്രതിനിധികള്‍ ഫോണില്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് പ്രദേശത്ത് പരിശോധന നടത്തിയതെന്ന് എസ്.ഐ വിപിന്‍ ദാസ് പറഞ്ഞു. ബുധനാഴ്ച കടയുടെ തിണ്ണയില്‍ കൂട്ടം കൂടി നിന്നിരുന്ന യുവാക്കളെ പൊലീസ് താക്കീത് ചെയ്തിരുന്നു. വ്യാഴാഴ്്ച രാത്രിയിലും യുവാക്കളെ പ്രദേശത്ത് കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുക മാത്രമായിരുന്നുവെന്നും മര്‍ദിച്ചിട്ടില്ളെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍, വടംവലി പരിശീലനത്തിന് ജങ്ഷനിലത്തെിയതാണെന്ന് യുവാക്കളുടെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷ മേഖല ആയതു കൊണ്ട് കൂട്ടംകൂടി ഇരിക്കരുതെന്ന് പലതവണ താക്കീത് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.