അരൂക്കുറ്റിയിലെ റിസോര്‍ട്ട് നിര്‍മാണം: പ്രതിഷേധവുമായി ഭൂരഹിതര്‍

വടുതല: വേമ്പനാട്ടുകായല്‍ തീരത്ത് അനധികൃതമായി റിസോര്‍ട്ട് നിര്‍മിക്കാന്‍ വേണ്ടി ഭൂരഹിതരുടെ ഭൂമി പതിച്ചുനല്‍കിയത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഭൂമി പതിച്ചുനല്‍കിയതിനെതിരെ ഭൂരഹിതര്‍ രംഗത്ത്. അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളിലെ ഭൂരഹിതരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിഞ്ഞിരുന്ന അരൂക്കുറ്റി വില്ളേജിലെ അഞ്ചുകണ്ടം ജങ്ഷനിലെ ഒന്നരയേക്കറോളം ഭൂമി വന്‍കിട റിസോര്‍ട്ട് മാഫിയകള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ പതിച്ചുനല്‍കിയത് ഭൂരഹിതരോട് കാണിച്ച വലിയ വഞ്ചനയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂരഹിത സമിതി പ്രസ്താവനയില്‍ അറിയിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഈ തീരുമാനത്തെ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. അരൂര്‍ മണ്ഡലത്തിലെ ഭൂരഹിതരായ 1192 പേരില്‍ 68 പേര്‍ക്കാണ് പട്ടയം ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂമി കിട്ടിയത് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. സംസ്ഥാനത്തുതന്നെ ഏറ്റവും ആദ്യം ഭൂരഹിതര്‍ക്ക് നല്‍കാന്‍ കണ്ടത്തെിയ ഭൂമിയില്‍പെട്ടതാണ് അരൂക്കുറ്റി വില്ളേജിലെ സ്ഥലം. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറി തീരദേശപരിപാലന നിയമം ബാധകമായ വേമ്പനാട്ടുകായല്‍ തീരത്ത് നിയമം ലംഘിച്ച് അരൂക്കുറ്റിയില്‍ ത്രൈന്‍ ഗ്രീന്‍ ലഗൂണ്‍ റിസോര്‍ട്ട് നിര്‍മിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നരയേക്കറോളം സര്‍ക്കാര്‍ പുറമ്പോക്കിലെ അനധികൃത റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുകയാണ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാന്‍ കണ്ടത്തിയ ഭൂമിയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ത്രൈന്‍ ഗ്രീന്‍ ലഗൂണ്‍ റിസോര്‍ട്ട് നിര്‍മിക്കാന്‍ വേണ്ടി പതിച്ചുനല്‍കിയത്. സംഭവത്തില്‍ എം.എല്‍.എയുടെ പ്രസ്താവന ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല. റിസോര്‍ട്ടിന്‍െറ തറക്കല്ലിടലിന് എം.എല്‍.എമാര്‍ അടക്കം പങ്കെടുത്തതില്‍ ദുരൂഹതയുണ്ട്. റിസോര്‍ട്ട് പൊളിച്ചുമാറ്റി ഭൂരഹിതരുടെ ഭൂമി തിരിച്ചുനല്‍കണമെന്നും അല്ളെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട് പോകുമെന്നും ഭൂരഹിത സമിതി ചേര്‍ത്തല താലൂക്ക് കണ്‍വീനര്‍ ടി.എസ്. ജുനൈദും സെക്രട്ടറി ധനലക്ഷ്മി അരൂരും പ്രസ്താവനയില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.